മരടിലെ മാലിന്യം നീക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തം: ഹരിത ട്രൈബ്യൂണൽ
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി വിധി പ്രകാരം തകർത്ത നാല് ഫ്ലാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങൾ ഹരിത ട്രൈബ്യൂണൽ നേരിട്ട് സന്ദർശിച്ചു. മരടിലെ വായുമലിനീകരണം സംബന്ധിച്ച പ്രശ്നം ശക്തമായി ഉയർന്ന സാഹചര്യത്തിലായിരുന്നു ട്രൈബ്യൂണലിന്റെ നേരിട്ടുള്ള സന്ദർശനം. 


ജസ്റ്റിസ് എവി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പ്രദേശം സന്ദർശിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിലെ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ സമയത്ത് നീക്കം ചെയ്യേണ്ടത് മരട് നഗരസഭയുടെ ഉത്തരവാദിത്വമാണെന്ന് ജസ്റ്റിസ് എവി രാമകൃഷ്ണപിള്ള പറഞ്ഞു. ആ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നഗരസഭയ്ക്ക് കഴിയില്ല. 


അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് നിരീക്ഷിക്കാൻ സിസിടിവികൾ സ്ഥാപിക്കണമെന്നും ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment