മരട് ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾ നീക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ഹരിത ട്രൈബ്യൂണല്‍




കൊച്ചി: മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്ന രീതിയില്‍ അതൃപ്തി അറിയിച്ച്‌ ഹരിത ട്രൈബ്യൂണല്‍. കരാറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച സംസ്ഥാന നീരിക്ഷണ സമിതി വിലയിരുത്തി. ഇക്കാര്യത്തില്‍ കൃത്യമായി പരിശോധന നടത്തണമെന്ന് പൊലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദ്ദേശവും നല്‍കി.


30 അടി ഉയരത്തില്‍ മറ കെട്ടി മാലിന്യങ്ങള്‍ വേര്‍തിരിക്കണമെന്ന നിര്‍ദ്ദേശം കരാറുകാര്‍ പാലിക്കുന്നില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. പൊടിശല്യം കുറക്കാന്‍ കൃത്യമായ അളവില്‍ വെള്ളം തളിക്കുന്നില്ല, മാലിന്യം കൊണ്ടുപോകുന്നത് മുന്‍ നിശ്ചയിച്ചപ്രകാരം കുമ്പളത്തെ യാര്‍ഡിലേക്കല്ല എന്നും സംഘം വിലയിരുത്തി. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരാറുകാരായ വിജയ് സ്റ്റീല്‍സിനും പ്രോംപ്റ്റിനും മുന്നറിയിപ്പ് നല്‍കി.


ഫ്ലാറ്റുകള്‍ പൊളിച്ചതിന് പിറ്റേന്ന് മുതല്‍ തന്നെ ഇരുമ്പും കോണ്‍ക്രീറ്റും വേര്‍തിരിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച മുതലാണ് കോണ്‍ക്രീറ്റ് മാലിന്യം ഇവിടെനിന്ന് നീക്കം ചെയ്തു തുടങ്ങിയത്. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത ട്രൈബ്യൂണലിന്‍റെ സംസ്ഥാന നിരീക്ഷണ സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള മരടിലെത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment