Green Washing: ജഗ്ഗിമാരും അൽഗോറുമാരും നായകരാകുമ്പോൾ...
പശ്ചിമഘട്ടത്തിലെ തലക്കാവേരിയിൽ നിന്നുത്ഭവിക്കുന്ന, കർണാടകത്തിലും തമിഴ്നാട്ടിലും കൂടി ഒഴുകുന്ന, കാവേരി നദി ചെന്നൈ നഗരത്തിലുള്ള 70 ലക്ഷം ആളുകൾക്കും ബാംഗ്ലൂർ നഗരത്തിലുള്ള 84 ലക്ഷം പേർക്കും അനുഗ്രഹമാണ്. 802 കിലോമീറ്റർ നീളമുള്ളതും 8800 ചതുരശ്ര കിലോമീറ്റർ നദീതടമുള്ളതുമായ നദി തമിഴ്നാട്ടിലെ 40% ഭക്ഷ്യ വിളകൾക്കും കർണാടകത്തിലെ 26% കാർഷിക വൃത്തിക്കും നിർണ്ണായകമാണ്. 


രാജ്യത്തെ മറ്റു നദികളെ ഓർമ്മിപ്പിക്കും വിധം കാവേരിയും പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പശ്ചിമ ഘട്ടമല നിരകളുടെ തകർച്ചയും നദീ തീരങ്ങളിൽ അനധികൃതമായ കൈയേറ്റവും വലിയ വെല്ലുവിളികളായി മാറി. മഴയുടെ സ്വഭാവത്തിലെ മാറ്റവും കൂടിയായപ്പോൾ പ്രശ്നം രൂക്ഷമായതായി ആർക്കും ബോധ്യപ്പെടും.

 


2015ലെ  വെള്ളപ്പൊക്കം 500 ആളുകളുടെ ജീവൻ അപഹരിക്കുകയും ഇരുപതിനായിരം കോടിക്കും 1.2 ലക്ഷം കോടി രൂപയ്ക്കുമിടയിൽ നഷ്ടം വരുത്തിവെച്ചു. 2016ലെ മഴ ക്കുറവ് കാവേരിയെ വറ്റിച്ചു.140 വർഷത്തിനുള്ളിലെ വൻ വരൾച്ച 2017ൽ സംഭവിച്ചു. കാവേരി നദി അതിരൂക്ഷമായ പ്രതിസന്ധി അനുഭവിക്കുമ്പോൾ നദിയുടെ പുനർജന്മത്തിന് സാക്ഷ്യം വഹിക്കാവുന്ന  വിവിധ പരിപാടികൾ പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.


നീലഗിരി കുന്നുകളിൽ വൻ കെട്ടിടങ്ങൾ പണിത് കോടതിയുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ശ്രീ. ജഗ്ഗി വാസുദേവ്  വെള്ളിയാൻഗിരിയിൽ 94 കെട്ടിടങ്ങൾ പണിത് നിയമങ്ങളെ കാറ്റിൽ പറത്തി കൊണ്ട് ആശ്രമ ജീവിതം നയിക്കുന്ന വ്യക്തിയാണ്.
(13 ലക്ഷം ടq foot കെട്ടിടങ്ങൾ) പ്രസ്തുത ഗ്രാമങ്ങൾ Hill Area Conservation Authority യുടെ കീഴിൽ വരുന്നവയാണ് എങ്കിലും നിർമ്മാണങ്ങൾക്ക് സാധുത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ശിവരാത്രി നാളിൽ  പ്രധാനമന്ത്രിയെ അതിധിയാക്കുവാൻ ശ്രീ.ജഗ്ഗി തയ്യാറായി.


കാവേരിയെ രക്ഷിക്കുവാനായി തലക്കാവേരിയിൽ നിന്നും സെപ്റ്റംബർ പതിനൊന്നാം തീയതി ആരംഭിച്ച് പതിനേഴാം തീയതി സമീപിച്ച ജഗ്ഗി സംഘടിപ്പിച്ച വാഹന റാലി എല്ലാ അർത്ഥത്തിലുമുള്ള Green washing ആണ് എന്നു മനസ്സിലാക്കാം. പരിസ്ഥിതി വിഷയത്തിൽ കൈ കൊള്ളുന്ന ഇരട്ടതാപ്പുകളെയാണ് Green washing എന്നു പറയുന്നത്. 

 


Merzides Benz കമ്പനിയുടെ വില കൂടിയ വാഹനമാണ് G 63 AMG .രണ്ടര കോടി രൂപ അടിസ്ഥാന ഷോറൂം വിലയുള്ള വാഹനത്തിന്റെ മൈലേജ് ഒരു ലിറ്റർ ഇന്ധനത്തിന് അഞ്ച് മുതൽ ആറ് കിലോമീറ്റർ വരെ മാത്രമാണ്.  ബസ്സിന് സമാനമായ ഊർജ്ജം കുടിച്ചു കൊണ്ട് 5.4 സെക്കൻഡിൽ 100 കിലോമീറ്റർ സ്പീഡിലേക്ക് ഉയരാൻ കഴിയുന്ന, ലോകത്തിലെ അതി സമ്പന്നർ ഉപയോഗിക്കുന്ന, വാഹനത്തിലാണ് ആശ്രമ വാസിയായ ശ്രീ ജഗ്ഗി കാവേരി സംരക്ഷണ ജാഥക്ക് നേതൃത്വം കൊടുത്തത്. കാവേരി സംരക്ഷണം എന്ന പരിപാടിയുടെ പ്രചരണാർത്ഥം 242 കോടി മരങ്ങൾ വച്ചു പിടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. Rally to River എന്നു പേരിട്ട്  കഴിഞ്ഞ നാളുകളിൽ പരിപാടികൾ സംഘടിപ്പിച്ച ജഗ്ഗി എന്ന (കോയമ്പത്തൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന) വനം കയ്യേറ്റത്താൽ കുപ്രസിദ്ധി നേടിയ വ്യക്തിക്ക് പൂർണ്ണ പിന്തുണ നൽകുന്നത് ടൈംസ് ഓഫ് ഇന്ത്യ എന്ന പത്രമാണ്. 


ലോക രാഷ്ട്രീയത്തിൽ പ്രകൃതിയുടെ വേട്ടക്കാർ തന്നെ സംരക്ഷകരാകുന്ന അവസ്ഥ ഒറ്റപെട്ട സംഭവമല്ല. അമേരിക്കൻ വൈസ് പ്രസിഡന്റ് ആയിരുന്ന (1992 to 2000) Al Gore പരിസ്ഥിതി സംരക്ഷണത്തിന് 2007 ൽ നോബൽ സമ്മാനം ലഭിച്ച ആളാണ്. Al Gore പ്രചരിപ്പിച്ച പരിസ്ഥിതി സമ്പന്തിയായ An Inconvenient Truth എന്ന Documentary ലോക പ്രസിദ്ധമായിരുന്നു.  George Orwell പറഞ്ഞിട്ടുള്ള  omission is the greatest form of lie എന്ന വരികൾ ഇവിടെ Al Goren നും ജഗ്ഗിമാർക്കും പൂർണ്ണമായും യോജിക്കും. യുദ്ധ വ്യവസായിയായ  Al Gore, ലോക പരിസ്ഥിതിയുടെ സംരക്ഷകനാകുന്ന വിരോധാഭാസം ഇന്ത്യയിലും ശക്തമാണ്.

 


ആരാണ് ഹിമാലയം മുതൽ ആൻഡമൻ ദ്വീപുകൾ വരെയുള്ള മലകളെയും പുഴകളെയും സമതലങ്ങളെയും തകർത്തെറിയുന്നത് ?
ആരാണ് ഇന്ത്യയുടെ ഹൃദയഭൂമിയിലെ ധാതുമണലുകൾ കവർന്നെടുക്കുന്നത് ? അവർക്കു കുടപിടിക്കുന്നവരാരാണ് ? കോർപ്പറേറ്റു സംഭാവനകളുടെ പിൻബലത്തിൽ രാജ്യം ഭരിച്ചു വരുന്നവർ. വേദാന്ത പോലെയുള്ള ബഹുരാഷട്ര കുത്തകകളുടെ Director മാരായ രാഷ്ട്രീയക്കാർ, ഖനന മാഫിയയുടെ പങ്കു കച്ചവടക്കാർ.


ആർഷഭാരതത്തിലെ നദികൾ എല്ലാം തന്നെ പുണ്യതീർത്ഥങ്ങളാണെന്ന് വിശ്വാസികൾ കരുതുന്നു.ഗംഗയും യമുനയും കാവേരിയും ഗോദാവരിയും പമ്പയും അച്ചൻകോവിലുമെല്ലാം പുണ്യ തീർത്ഥങ്ങൾ എങ്കിലും അവ  ഏറ്റവും വലിയ അഴുക്കുചാലുകളാണ്. കേദാർനാഥ് ദുരന്തം ഒറ്റപ്പെട്ട സംഭവമല്ല. മന്താകിനിയുടെയും അളകനന്ദയുടെയും ഓരങ്ങൾ ആശ്രമ കച്ചവടക്കാർ കൈ അടക്കിക്കഴിഞ്ഞു. ഗംഗ ഉത്ഭവിക്കുന്ന ഗോമുഖ് മഞ്ഞുപാളി 2005 ൽ തകർന്നുവീണു. ഗംഗയെ, രക്ഷികുവാനായി നിരാഹാര വൃതം നടത്തി രക്തസാക്ഷിയായ സ്വാമി നിഗമാനന്ദ മാധ്യമങ്ങൾക്കും  ആശ്രമകൾക്കും അനഭിമതനായി. സന്യാസം എന്ന പഴയ കാല സങ്കല്പങ്ങളിൽ അട്ടിമറികൾ നടത്തി ആശ്രമ വ്യവസായം നടത്തുന്നവരിൽ മിക്കവരും പ്രകൃതിയോട് കരുണ കാട്ടാത്തവരാണ്.

 


യമുനാ തീരം കൈയ്യേറി പരിസ്ഥിതിക്ക് ആഘാതം വരുത്തിയ ശ്രീ.രവിശങ്കർ. കോയമ്പത്തൂരിനടുത്ത് മലനിരകളിൽ 364 hector വിസ്തൃതമായആന ചാലുകൾ ഉൾപ്പെടുന്ന കാടു കൈയ്യേറി Uty സ്ഥാപിച്ച അമൃതാനന്ദമയീ ആശ്രമം. പോൾ ദിനകരൻ എന്ന ബൈബിൾ പ്രചാരകൻ സ്ഥാപിച്ച Karunya Uty (283 hectors)
കാവേരിയെ രക്ഷിക്കുവാൻ കോടികൾ വിലമതിക്കുന്ന വാഹനത്തിൽ കയറി ഊരു ചുറ്റുന്ന ശ്രീ ജഗ്ഗി വാസുദേവ് പോലെയുള്ള കള്ളനാണയങ്ങളെ Green washing Agent മാരായി ലോകം തിരിച്ചറിയണം. പ്രകൃതിയെ വെട്ടിമുറിക്കുന്നവരുടെ സ്വാന്തനങ്ങളല്ല നാടിനാവശ്യം, അവയെ സംരക്ഷിക്കുക ജീവിത ലക്ഷ്യമാക്കിയ മനുഷ്യരുടെ സങ്കടിത ഇടപെടലുകൾ നാടിന് അത്യന്താപേക്ഷിതമായിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment