2022-ലെ ഹരിത വാതക ബഹിർഗമനം 0.9%/321 മെ.ടൺ വർധിച്ചു.




2022-ലെ ഹരിത വാതക ബഹിർഗമനം 0.9%/321 മെ.ടൺ  വർധിച്ചു.അങ്ങനെ 800 കോടി മനുഷ്യരുടെ പുറം തള്ളൽ 36.8 ജിഗാ ടണ്ണിൽ എത്തി.കോവിഡ്ന്റെ രണ്ട് വർഷത്തെ ഊർജ്ജ ഉപയോഗത്തിലെ കുറവിനു ശേഷം 2021 ൽ 6% കൂടിയിരുന്നു.

 

കഴിഞ്ഞ വർഷം ഇന്ധന കത്തിലൂടെ 423 മെട്രിക് ടൺ വാത കം കൂടുതലുണ്ടായി.വ്യാവസായിക പ്രക്രിയകളിൽ നിന്നുള്ള താകട്ടെ 102 മെ.ടൺ കുറഞ്ഞു.ഊർജ വില വർദ്ധന,  പണ പ്പെരുപ്പ കുതിപ്പ്,പരമ്പരാഗത ഇന്ധന വ്യാപാര പ്രവാഹങ്ങളി ലെ തടസ്സങ്ങൾ എന്നിവ മൂലം കഴിഞ്ഞ വർഷത്തിൽ ഗ്യാസിനു പകരം കൽക്കരി ഉപയോഗം ഏറെ പ്രതീക്ഷിച്ചു.പുനരുപയോ ഗിക്കാവുന്നവ,വൈദ്യുത വാഹനങ്ങൾ,ഹീറ്റ് പമ്പുകൾ തുടങ്ങിയ ശുദ്ധമായ ഊർജ്ജ സാങ്കേതിക വിദ്യകളുടെ സാനിധ്യം 550 Mt കുറക്കാൻ സഹായിച്ചു.വ്യാവസായിക ഉൽപ്പാദനം വെട്ടിക്കുറച്ചത്,പ്രത്യേകിച്ച് ചൈനയിലും യൂറോ പ്പിലും അധിക മലിനീകരണം ഒഴിവാക്കി.

 

321മെ.ടൺ വർദ്ധനയിൽ,60 മെ.ടൺ തീവ്രമായ കാലാവസ്ഥ മൂലമുള്ള ശീതീകരണവും ചൂടാക്കലും വഴി വേണ്ടി വന്നു. മറ്റൊരു 55 മെ.ട്രിക്ക് ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ നിന്നും .

റഷ്യയുടെ ഉക്രെയ്‌നിന്റെ അധിനിവേശം മൂലം പ്രകൃതി വാതക വിതരണത്തിൽ കുറവുണ്ടാക്കി1.6%/118 മെ.ടൺ കുറഞ്ഞു. യൂറോപ്പിൽ(-13.5%)വാതകത്തിൽ നിന്നും  കുറവുണ്ടായി. ഏഷ്യാ പസഫിക് മേഖലയിലും കുറവുണ്ടായി(-1.8%).

 

കൽക്കരിയിൽ നിന്ന് 1.6% 243 മെ.ടൺ വർദ്ധിച്ചു.എണ്ണയിൽ നിന്നും 2.5% അല്ലെങ്കിൽ 268 മെ.ടൺ.വർദ്ധനയുടെ പകുതി യും വ്യോമയാനത്തിൽ നിന്നുണ്ടാകാൻ കാരണം വർധിച്ച പറക്കലാണ്.2022-ൽ വൈദ്യുത വാഹനങ്ങൾ 1കോടി വിറ്റു. ആഗോള കാർ വിൽപ്പനയുടെ 14% മായി വൈദ്യുതി കാർ.

 

വൈദ്യുതി ഉൽപാദനത്തിൽ കഴിഞ്ഞ വർഷത്തെ ആഗോള വളർച്ചയുടെ 90% വും പാരമ്പ്യേതര ഊർജത്തിലൂടെയാണ്.

 

സിമന്റ് ഉൽപാദനത്തിൽ 10% ഇടിവും സ്റ്റീൽ നിർമ്മാണത്തിൽ 2% ഇടിവും പ്രതിഫലിപ്പിച്ചു.എണ്ണ,വാതക വിപണിയിലെ തടസ്സ ങ്ങൾ,വരൾച്ച മൂലമുള്ള ജലവൈദ്യുത ക്ഷാമം,ആണവ നില യങ്ങൾ പലതും അടച്ചത് യൂറോപ്യൻ യൂണിയൻ 2.5%/70 മെ. ടൺ കുറവ് കണ്ടു.കെട്ടിടനിർമ്മാണ മേഖലയിലുള്ള കുറവിന്   വലിയശൈത്യം സഹായിച്ചു.

 

വൈദ്യുതി മേഖലയിലെ 3.4% വർദ്ധിച്ചെങ്കിലും കൽക്കരി ഉപയോഗം പ്രതീക്ഷിച്ചത്ര ഉയർന്നിരുന്നില്ല.ആദ്യമായി കാറ്റിൽ നിന്നും സോളാർ നിന്നുമുള്ള വൈദ്യുതി ഉൽപ്പാദനം ഗ്യാസി നേയോ ആണവോർജ്ജത്തേക്കാളും കവിഞ്ഞു.യു എസ് 0.8%(36)മെ.ടൺ കൂടി.മറ്റു പല രാജ്യങ്ങളും പ്രകൃതി വാതക ഉപയോഗം കുറച്ചപ്പോൾ,അമേരിക്കയുടെ വാതക പുറംതള്ള ൽ  89 മെ.ടൺ വർധിച്ചു .

 

ചൈന ഒഴികെയുള്ള ഏഷ്യയിലെ വളർന്നു വരുന്ന വിപണി യിൽ നിന്നും വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ നിന്നുമുള്ള ഹരിത വാതകം 2022-ൽ മറ്റേതൊരു പ്രദേശത്തേക്കാളും 4.2% / 206 മെ.ടൺ വർദ്ധിച്ചു.മേഖലയിലെ മലിനീകരണ ത്തിന്റെ പകുതിയിലേറെയും കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനത്തിൽ നിന്നാണ്.

 

സീറോ കാർബൺ പുറം തള്ളലിൽ ലാേകം എത്തണമെന്ന ലക്ഷ്യത്തെ പൂർണ്ണമായും തൃപ്തിപെടുത്തുന്നതല്ല ഹരിത വാതക ബഹിർഗമന കണക്കുകൾ.എന്നാൽ 50 ജിഗാ ടൺ ഹരിത വാതക ബഹിർഗമനം ഉണ്ടായാലും അത്ഭുതപ്പെടേ ണ്ടതില്ല എന്ന നിലയിൽ നിന്നും ചില മാറ്റങ്ങൾ ഉണ്ടാകുന്നു എന്നാണ് പുതിയ കണക്കുകൾ തെളിയിക്കുന്നത്.

 

ആളോഹരി ഹരിത വാതക ബഹിർഗമനം കുറവുള്ള മലയാളി യും ഏറെ അധികമുള്ള കാലിഫോർണിയക്കാരും ആഗോള താപനത്തിന്റെ തിരിച്ചടിയാൽ പൊറുതി മുട്ടുകയാണ്. ഈ യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ കോർപ്പറേറ്റ്  സാമ്പത്തിക ലോകം ഇന്നും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment