ഗ്രീൻലാൻഡിലെ മഞ്ഞുരുകൽ കേരളത്തെ വരെ ബാധിക്കും




ഗ്രീൻലാന്റ് എന്ന ലാേകത്തെ ഏറ്റവും വലിയ ദ്വീപിന്റെ (21.66 ലക്ഷം Sq. Km)  4 ൽ 3 (80%) ഭാഗവും മഞ്ഞു മലകളാൽ പൊതിഞ്ഞിരിക്കുന്നു. ഈ മഞ്ഞു മലകൾ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടു  രൂപപ്പെട്ടതാണ്. 2018/2019 ൽ  ഗ്രീൻലാന്റിൽ പ്രത്യേകമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായില്ല എങ്കിലും മഞ്ഞുരുക്കം വളരെ അധികമായിരുന്നു. 2012 നു ശേഷം ഏറ്റവുമധികം ചൂടനു ഭവപ്പെട്ട 2018/2019 കാലത്തെ ഉരുകി മാറിയ ഹിമ ഗിരികളുടെ വലിപ്പം വളരെയധികമാണ്. ഇത്തരം ഒരവസ്ഥ ഉണ്ടാകുന്നതിനു പിന്നിൽ അന്തർദേശീയമായി സംഭവിച്ചുകൊണ്ടിരിക്കുന്ന താപനം പ്രധാന പങ്കുവഹിക്കുന്നു. July മാസത്തിൽ മാത്രം 16000 കോടി ടൺ മഞ്ഞു കട്ടകൾ വെള്ളമായി മാറി. ഗ്രീൻലാന്റിലെ വെള്ള മലനിരകളുടെ ഉയരം 3000 മീറ്റർ വരെയുണ്ട്. മൊത്തം ഐസിന്റെ അളവ് 29 ലക്ഷം Sq..Km വരും. ഇവ ഉരുകി ഇറങ്ങിയാൽ 7 മീറ്റർ  കടൽ ഉയരുവാൻ അവസരമുണ്ടാക്കും.


യൂറോപ്പിൽ ശക്തമായി വീശിയ ചൂടുകാറ്റ് രാജ്യങ്ങളിൽ വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കി വരുന്നതിനൊപ്പം ഗ്രീൻലാന്റിലെ മഞ്ഞുമലകളെ ചുരുക്കി കൊണ്ടിരിക്കുന്നു. വടക്കേ ആഫ്രിക്ക മുതൽ പ്രസരിക്കുന്ന കാറ്റ്  കഴിഞ്ഞയാഴ്ച്ചയിൽ 2 മുതൽ 4 ഡിഗ്രി വരെ അധിക ചൂട് വർധിപ്പിച്ചു. 


ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ വേനൽ  ആ രാജ്യത്തെ മാത്രമല്ല മറ്റു രാജ്യങ്ങളിലും വ്യതിയാനങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. കേരളം മുതൽ ബംഗാൾ, ഇംഗ്ലണ്ട്, പവിഴ ദ്വീപുകൾ, മാർഷൽ ഐലന്റ് മുതലായ നിരവധി ഭൂവിഭാഗങ്ങൾ ഭാഗികമായോ പൂർണ്ണമായോ കടലിൽ മുങ്ങി താഴുവാൻ കാരണമാകും വിധം ഗ്രീൻലാന്റ് മഞ്ഞു മലകൾ മുതൽ ഹിമാലയത്തിലെ Glacier കളും ഉരുകി മാറുന്ന അവസ്ഥ ലോകത്തിന്റെ ഘടനയെ മാറ്റിമറിക്കുവാൻ കാരണമാകും.


കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഗ്രീൻലാൻഡ് മുതൽ നമ്മുടെ വീടിന്റെ ഉമ്മറത്തു വരെ ആഗോള താപനം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ രൂക്ഷമായി മാറുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment