ഗ്രീൻസ് പരിസ്ഥതി സൗഹാർദ നിർമാണ രംഗത്തേക്ക്...




ലോക നാഗരികതയുടെ ഊടും പാവും നെയ്തെടുത്തത് സിവിൽ എഞ്ചിനീയറിംഗിലൂടെയായിരുന്നു. അഴുക്കുചാൽ നിർമ്മാണത്തിലൂടെയും ചുടുകട്ട ഉപയോഗിച്ചുള്ള വീട് നിർമ്മാണത്തിലൂടെയും തടയണകളിലൂടെയും ജലസേചനത്തിലൂടെയും സഞ്ചാര പാതകളിലൂടെയും സിവിൽ എഞ്ചിനീയറിംഗ് മനുഷ്യരുടെ സ്വന്തമായി. അതു കൊണ്ട് തന്നെ ആബാലവൃദ്ധം മനുഷ്യരും അതിനെ നെഞ്ചിലേറ്റി. 


കാലങ്ങളിലൂടെ അത് വളർന്നു. ലോകത്തിന്റെ സൗന്ദര്യവും സൗകര്യവും സിവിൽ എഞ്ചിനീയറിംഗിന്റെ സംഭാവന തന്നെയാണ്.
ചോള രാജാവായിരുന്ന കരികാലൻ പണിത 2000 വർഷം പഴക്കമുള്ള കാവേരി നദിയിലെ കല്ലണൈ അണക്കെട്ട് ഇന്നും മഹാവിസ്മയമായി നിൽക്കുന്നു.  മോഹൻജദാരോ ഹാരപ്പ സംസ്കൃതിയിലെ നിർമ്മാണങ്ങൾ ഇന്നും അൽഭുതം തന്നെ.


അത്തരത്തിൽ വൻ നഗരങ്ങളിലും ഗ്രാമങ്ങളിലും കൃഷിയിടങ്ങളിലും സമസ്ത ജനപഥങ്ങളിലും സിവിൽ എഞ്ചിനീയറിംഗ് നൂറ്റാണ്ടുകളായി കുടപിടിച്ചു തന്നെയാണ് നിൽക്കുന്നത്. പക്ഷെ എഞ്ചിനീയറിംഗ് ശാഖ എന്നർത്ഥത്തിൽ അതിന് വലിയ വികാസമുണ്ടായിട്ടുണ്ടെങ്കിലും മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഇന്നും നിസ്സഹായമാണ്. 


ഭരണകൂടങ്ങളുടെ നിസ്സഹകരണം ആസൂത്രണമില്ലായ്മ ധനവിനിയോഗത്തിലെ അസമത്വങ്ങൾ എല്ലാം തന്നെ മനുഷ്യരെ പല ശ്രേണികളിലും തട്ടുകളിലും കള്ളികളിലും ഒതുക്കി നിർത്തിയതാണ് കാരണം. ഒരു എഞ്ചിനീയറിംഗ് ശാഖ എന്ന നിലക്ക് അത് മനുഷ്യർക്കാകെ ഗുണകരമാകണമെന്നും അത് ലാഭമുക്തമാകണമെന്നും ധനശ്രേണിക്കപ്പുറം സർവ്വർക്കും സൗകര്യപ്പെടണമെന്നും ആഗ്രഹിക്കുന്നതാണ് ഏതൊരു എഞ്ചിനീയറിംഗിന്റെയും തത്വശാസ്ത്രം.


ധനവും ലാഭവും ചൂഷണവും എല്ലാ സാങ്കേതിക വിദ്യയേയും സ്വന്തം വരുതിക്ക് നിർത്തുന്ന സമകാലിക ലോക യാഥാർത്ഥ്യങ്ങൾ മുമ്പിലുള്ളപ്പോൾ തന്നെ അതിന് ബദലായി സാങ്കേതിക വിദ്യയും അതിന്റെ സൗന്ദര്യവും സർഗ്ഗാത്മകമായും നൈതികമായും ഉപയോഗിക്കുകയെന്ന തത്വശാസ്ത്രമാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രീൻ കൺസ്ട്രക്ഷൻസിന്റെ അടിസ്ഥാന മുദ്രാവാക്യവും രീതിശാസ്ത്രവും. പ്രകൃതി എന്റേതല്ലെന്നും ഇവിടത്തെ വിഭവങ്ങൾ ഈ തലമുറക്ക് മാത്രമുള്ളതല്ലെന്നും തിരിച്ചറിഞ്ഞുള്ള ആത്മീയ പ്രവർത്തനം കൂടിയാണ് ഗ്രീൻസിന്റേത്.


വിഭവങ്ങളുടെ കൊള്ളയും ധനത്തിന്റെ ദുർവ്യയവും ഒഴിവാക്കി അതേ സമയം സൗന്ദര്യത്തിന്റെ ബദൽ വീക്ഷണമൊരുക്കിയുമാണ് ഗ്രീൻ കൺസ്ട്രക്ഷൻസ് പ്രവർത്തിക്കുന്നത്. കേവലമായ നിർമ്മാണത്തിന്റേതല്ല മറിച്ച് ജീവിതത്തിന്റെ തന്നെ മറു വീക്ഷണമാണതിൽ ഉൾച്ചേർന്നിരിക്കുന്നത്. പ്രകൃതിക്ക് മേൽ വലിയ മുറിപ്പെടുത്തലില്ലാതെ ഗ്രീൻസ് ഉപഭോക്താക്കളുടെ ആശയങ്ങളെ നിറവേറ്റുന്നു. ദുർവ്യയത്തെ നിരുൽസാഹപ്പെടുത്തുന്നു. പഴഞ്ചൻ നിർമ്മാണ രീതിയിൽ നിന്നും മാറി പരമാവധി സ്ഥലത്തെ പ്രയോജനപ്പെടുത്തുന്നു. ചുമരുകൾ ലഘൂകരിച്ച് ഇടങ്ങളെ വിശാലമാക്കുന്നു.


എല്ലാ ചുമരുകൾക്കും വമ്പൻ അസ്ഥിവാരങ്ങൾ നിർമ്മിക്കുന്നത് ഗ്രീൻസ് തള്ളിപ്പറയുന്നു. കൂറ്റൻ മതിലുകൾക്കു പകരം ബയോ ഫെൻസിംഗ് പ്രോൽസാഹിപ്പിക്കുന്നു. കോൺക്രീറ്റ് പരിമിതപ്പെടുത്തി നൂറ്റാണ്ടുകളോളം പുനരുപയോഗിക്കാനാവുന്ന ഓടുകൾ ശാസ്ത്രീയമായും കലാപരമായും മേൽക്കൂരക്കും വെട്ടുകല്ലുകൾ ചുമരുകൾക്കും ഉപയോഗിക്കുന്നതിലൂടെ വർധിച്ചു വരുന്ന ചൂടിനെ തടയാൻ വീടുകൾക്ക് പ്രാപ്തിയുണ്ടാവുന്നു.


പ്ലാസ്റ്ററിംഗ് വിസ്തീർണ്ണം കുറച്ച് പെയ്ന്റിംഗ് ചിലവ് ലഘൂകരിക്കുന്നു. മാത്രമല്ല പ്ലാസ്റ്ററിംഗ് വർധിക്കുന്നത് ചൂടിന് കാരണമാകാവുന്നതാണ്. ഒരു വ്യക്തിയുടെ മുഴുജീവിതത്തെ ചൂഷണം ചെയ്യുന്ന ഒരിടമാകരുത്  വീട് എന്ന ആശയമാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഗ്രീൻസ് നൽകുന്നത്. അത്യാഢംബരം നിറഞ്ഞ ഇന്റീരിയർ ജോലികൾ ഗ്രീൻസിന്റെ ആശയങ്ങൾക്കകത്തല്ല വരുന്നത്.


ലളിതമായി പറഞ്ഞാൽ വീട് നിർമ്മാണം ലാഭത്തിന്റെ ഭാഷയിലല്ല ഗ്രീൻസ് പൂർത്തീകരിക്കുന്നത് മറിച്ച് പ്രകൃതിയുടെയും മനുഷ്യരുടെയും പാരസ്പര്യത്തിലൂടെ എന്നാൽ ശാസ്ത്രീയമായി തന്നെ ഏത് വസ്തുവിന്റെയും പുനരുപയോഗ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി നിർമ്മിക്കുന്ന ഗ്രീൻസിന്റ വീടുകൾക്ക് തീർച്ചയായും ഒരു ഭാഷയുണ്ട്.


ആ ഭാഷ പക്ഷെ ആർത്തിയുടെയും അഹങ്കാരത്തിന്റെയും അതിർത്തികൾക്കപ്പുറത്തുള്ളതും തികച്ചും മാനുഷികതക്കകത്തുള്ളതുമായ ഒരു തത്വചിന്തയെ ഗ്രീൻസ് നിരന്തരം പ്രസരിപ്പിക്കുകയും പ്രശാന്തമായ ഒരു സംഗീതത്തെ അത് നിരന്തരം ഉൾക്കൊള്ളുകയും ചെയ്യുന്നതിലൂടെ ഉപഭോക്താവെന്നും പണ സ്രോതസല്ല ഗ്രീൻസിന്. അതു കൊണ്ട് തന്നെ വീട് എന്ന ആവശ്യവുമായി വരുന്ന ഏതൊരാളെയും ഗ്രീൻസ് ആദ്യം നിരുൽസാഹപ്പെടുത്തും. പിന്നെ അവരെ കേൾക്കും. അവരെ തിരുത്തും ബദലുകൾ പറയും. ബോധ്യപ്പെടുത്തും. എന്നതിനൊക്കെ ശേഷമാണ് നിർമ്മാണം ഏറ്റെടുക്കുന്നത്.


അതിനാൽ തന്നെ ഗ്രീൻസിന്റെ വീട് ഒരിക്കലും മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. കാരണം ഗ്രീൻസിന്റെ വീടുകൾക്ക്  സർഗ്ഗാത്മകതയും നൈതികതയും മാത്രമല്ല ലാളിത്യത്തിന്റെ തത്വചിന്തയും ഉൾചേർന്നിരിക്കുന്നതിനാലാണത്.


സഹകരിക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുമല്ലോ... 
പ്രസാദ് സോമരാജൻ: 09497003957

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment