ലോക കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ന് ഗ്രേറ്റ തുൻബർഗ് സംസാരിക്കും
ലോക വ്യാപകമായ പരിസ്ഥിതി പോരാട്ടത്തിന് നേതൃത്വം നൽകുന്ന പതിനാറുകാരി ഗ്രേറ്റ തുൻബർഗ് ഇന്ന് ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കും. കാലാവസ്ഥ മാറ്റത്തിനും ആഗോളതാപനത്തിനും എതിരെ ലോക വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വരികയാണ് ഗ്രേറ്റയും സുഹൃത്തുക്കളും. മുതിർന്നവർ തങ്ങളുടെ വാക്കുകൾക്ക് ചെവി കൊടുക്കും വരെ സംസാരിച്ചു കൊണ്ടിരിക്കുക എന്ന പ്രതിജ്ഞയുമായാണ് ഗ്രേറ്റ കാലാവസ്ഥ ഉച്ചകോടി വേദിയിലെത്തുന്നത്


ഗ്രേറ്റ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറിനെപ്പമാണ് ഉച്ചകോടിക്കെത്തിയത്. ഇന്ന് ആരംഭിക്കുന്ന ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം വേദി പങ്കിടും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോക നേതാക്കൾക്കൊപ്പം ഗ്രേറ്റ് ഉച്ചകോടി അഭിസംബോധന ചെയ്തു സംസാരിക്കും.


ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്ക് എന്ന പേരിൽ സെപ്റ്റംബർ 21 മുതൽ 27 വരെ ലോകവ്യാപകമായി ഗ്രേറ്റയുടെ നേതൃത്വത്തിൽ ആഗോളതാപനത്തിന് എതിരെ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഫ്രൈഡേ ഫ്യൂച്ചർ ഫോർ എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചകളിലും ഗ്രേറ്റയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ലോകത്തിൽ പലയിടത്തും നടന്നുവരുന്നു.


2018 ഓഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറിൽ മുന്നിൽ കാലാവസ്ഥയ്ക്ക്  വേണ്ടിയുള്ള പഠിപ്പുമുടക്ക് സമരം ആരംഭിച്ചു കൊണ്ടാണ് ഗ്രേറ്റ തുൻബർഗ് തൻറെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്. ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന പേരിൽ ലോകം മുഴുവൻ പടർന്ന സമരത്തിൽ ഇന്ന് ലക്ഷക്കണക്കിന് കുട്ടികൾ ആണ് വെള്ളിയാഴ്ചകൾ തോറും  അണിനിരക്കുന്നത്. ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്ക് എന്ന പേരിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സമരത്തിൽ 40 ലക്ഷം കുട്ടികളാണ് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ തെരുവിലിറങ്ങിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment