അലാസ്‌കയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്




അമേരിക്കയിലെ അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. വൈകിട്ട് 4.54ഓടെ സാന്‍ഡ് പോയിന്റിന് 55 മൈല്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.


ഭൂകമ്പം ഉണ്ടായി മിനുട്ടുകള്‍ക്കുള്ളില്‍ നാഷണല്‍ വെഥര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പും നല്‍കി. അലാസ്‌കയിലും അലാസ്‌കാ പെനിന്‍സുലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. അനേകായിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സാന്‍ഡ് പോയിന്റ്, കോള്‍ഡ് ബേ, കോഡിയാക് എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment