മൈസൂരു-കുടക്, തലശ്ശേരി-മൈസൂരു റെയിൽ പാതകള്‍ക്ക് പാരിസ്ഥിതിക അനുമതി തേടണം: ഹൈക്കോടതി




ബംഗളൂരു: മൈസൂരു-കുടക് റെയില്‍പാതെക്കതിരായ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധ സമരത്തിന് ഫലം കാണുന്നു. മൈസൂരു-കുടക്, തലശ്ശേരി-മൈസൂരു പാതകള്‍ക്ക് കമീഷനിങ്ങിനു മുൻപ് പാരിസ്ഥിതിക അനുമതി തേടണമെന്ന് കര്‍ണാടക ഹൈക്കോടതി റെയിൽവേയോട് നിര്‍ദേശിച്ചു. കുടകിലെ വനമേഖലയിലൂടെ റെയില്‍പാത വരുന്നതിനെതിരെ 2017 ജൂണ്‍ നാലു മുതല്‍ തുടര്‍ച്ചയായി സമരങ്ങള്‍ അരങ്ങേറി വരുകയാണ്.


കുടക് വന്യജീവി സമിതി പ്രസിഡന്‍റ് കേണല്‍ മുത്തണ്ണ അടക്കമുള്ളവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം. അനുമതിക്കായി റെയില്‍വേ വനം വകുപ്പിന് അപേക്ഷ നല്‍കുന്ന മുറക്ക് ഹർജിക്കാരെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പദ്ധതി അനുമതിക്കായി റെയില്‍വേ ഇതുവരെ വനംവകുപ്പിനെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. 


നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിെന്‍റ ബഫര്‍ സോണിലൂെടയാണ് നിര്‍ദിഷ്ട പാത കടന്നുപോകുന്നത് എന്നതിനാല്‍ വനംവകുപ്പിെന്‍റ ക്ലിയറന്‍സ് ലഭിക്കാന്‍ സാധ്യത കുറവാണ്. നേരത്തെ, മൈസൂരുവില്‍ നിന്ന് കുശാല്‍ നഗര്‍ വഴി മടിക്കേരി വരെയാണ് പാത നിര്‍ദേശിച്ചിരുന്നതെങ്കിലും കുശാല്‍ നഗര്‍ മുതല്‍ മടിക്കേരി വരെയുള്ള വനമേഖലയില്‍ സര്‍വെ നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കാതിരുന്നതിനാല്‍ ഈ ഭാഗം പദ്ധതിയില്‍ നിന്ന് ഉപേക്ഷിക്കുകയായിരുന്നു. 

 


പിന്നീട്, കഴിഞ്ഞ ഫെബ്രുവരിയിലാണ് 87 കിലോമീറ്റര്‍ വരുന്ന മൈസൂരു-കുടക് റെയില്‍പാതക്ക് ദക്ഷിണ പശ്ചിമ റെയിൽവേ അനുമതി നല്‍കിയത്. മൈസൂരുവിലെ ബെലഗോള മുതല്‍ കുടകിലെ കുശാല്‍ നഗര്‍ വരെ നീളുന്നതാണ് പാത. പദ്ധതിക്കെതിരെ രംഗത്തുവന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് മറികടന്നായിരുന്നു റെയില്‍പാതക്ക് അനുമതി നല്‍കിയത്.


കേരള സര്‍ക്കാറിെന്‍റ പരിഗണനയിലുള്ള നിര്‍ദിഷ്ട തലശ്ശേരി-മൈസൂരു പാതയും കുടകിലൂെടയാണ് കടന്നുപോവുക. നിര്‍ദിഷ്ട മൈസൂരു-മടിക്കേരി റെയില്‍പാത പദ്ധതിയില്‍ മൈസൂരു മുതല്‍ കുശാല്‍ നഗര്‍ വരെയുള്ള പാതക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ അനുമതി നല്‍കിയതോെട പദ്ധതി പിങ്ക് ബുക്കില്‍ ഇടംപിടിച്ചിരുന്നു.


മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം, പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുന്ന കുടക് വനമേഖലയിലടക്കം റെയില്‍വേ പാതക്കായുള്ള നിര്‍മാണ പ്രവൃത്തികള്‍ പാരിസ്ഥിതിക സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷവും മണ്‍സൂണില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണവും കുടകില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു.


1854.62 കോടി ചെലവ് കണക്കാക്കുന്ന പാതക്ക് സാേങ്കതിക സര്‍വേ പൂര്‍ത്തിയാക്കിയ ലൈനിനായി പുതിയ പാതയുടെ ഗണത്തില്‍പെടുത്തി 2016-17 റെയില്‍വേ ബജറ്റില്‍ 667 കോടി അനുവദിച്ചിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment