പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ




കൊച്ചി: പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് കൈവശക്കാർക്ക് അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. രണ്ടാഴ്ച്ച കാലത്തേക്കാണ് സ്റ്റേ. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൺ ലൈഫ് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. 2017 ലെ ഹർജി റദ്ധാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.


വ്യവസ്ഥകൾ ലംഘിച്ച് പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുവദിക്കരുതെന്നാണ് കോടതിയുടെ പ്രാഥമിക നിലപാടെന്ന് ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയുമടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.  പട്ടയഭൂമിയിലെ മരം മുറിക്കുന്നത് അനുവദിച്ച് കേരള ഭൂമി പതിവ് നിയമത്തിൽ 2017 ൽ വരുത്തിയ ഭേദഗതിയിൽ വ്യക്തത വരുത്തി കഴിഞ്ഞ മാർച്ചിൽ സർക്കാർ പുറപ്പെടുവിച്ച് ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്‌.


പട്ടയ ഭൂമിയിൽ നിലവിൽ ഉണ്ടായിരുന്നതും നട്ടുവളർത്തിയതുമായ ചന്ദനം ഒഴികെയുള്ള മരങ്ങളുടെ ഉടമസ്ഥാവകാശം കര്ഷകര്ക്കാണെന്നും അത് മുറിക്കാൻ അനുമതി നൽകുന്നതുമായിരുന്നു ഉത്തരവ്. 2017 ലെ പ്രസ്‌തുത ഉത്തരവ് പൂർണമായും റദ്ധാക്കണമെന്നാണ് ഹർജിക്കാരായ വൺ ലൈഫ് വൺ ലൈഫ് ആവശ്യപ്പെടുന്നത്. ഇതിലെ ഇടക്കാല ആവശ്യം എന്ന നിലയിലാണ് മാർച്ചിലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment