ബീഹാറിൽ നിന്ന് ഹിമാലയം കാണാം 




കൊറോണ കാലത്ത് ജനങ്ങളും സാമ്പത്തിക രംഗവുമെല്ലാം വെല്ലുവിളി നേരിമ്പോഴും പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മലിനമായിരുന്ന നദികളില്‍ തെളിവെള്ളം നിറയുന്നു, ശ്വാസം മുട്ടിക്കുന്ന ഇപ്പോള്‍ ഉള്ളത് ശുദ്ധവായു, മൃഗങ്ങൾ തെരുവുകളിൽ സ്വൈര്യവിഹാരം നടത്തുന്നു, അങ്ങനെ പ്രകൃതിയുടെ മാറ്റങ്ങള്‍ വലുതാണ്.


ഇതില്‍ ഏറ്റവും മനോഹരമായ കാഴ്ച ദശാബ്ദങ്ങള്‍ക്ക് ശേഷം ബിഹാറിലെ ഗ്രാമങ്ങളില്‍ നിന്ന് ഹിമാലയം കാണാനായി എന്നതാണ്. സിംഗ്വാഹിനി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തന്‍റെ ഗ്രാമത്തില്‍ നിന്ന് താന്‍ ആദ്യമായാണ് എവറസ്റ്റ് കാണുന്നതെന്നും ജൈസ്വാല്‍ 
എന്നയാൾ  ട്വിറ്ററിൽ കുറിച്ചു.


പ്രകൃതി തെളിഞ്ഞതോടെ സിഗ്വാഹിനിയിലെ വീടുകളിലെ മട്ടുപ്പാവില്‍ നിന്ന് ഇപ്പോള്‍ എവറസ്റ്റ് കാണാം. എണ്‍പതുകളില്‍ തന്‍റെ ഭര്‍ത്താവ് ഇവിടെ നിന്ന് മലനിരകള്‍ കണ്ടിരുന്നുവെന്നാണ് ഇത് ഹിമാലയന്‍ മലനിരകളാണെന്ന് ഉറപ്പിക്കാമോ എന്ന ഒരാളുടെ ചോദ്യത്തിന് ജൈസ്വാല്‍ നല്‍കിയ മറുപടി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment