ദുർഗാ പൂജയും മലിനമാകുന്ന ഹൂബ്ലി നദിയും
പ്രകൃതിയുമായി ഇഴുകി ചേർന്നിരുന്ന ആഘോഷങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുന്ന തരത്തിലത്തിലും എത്തിയിരിക്കുന്നു എന്നതിനുള്ള  തെളിവാണ് 10 ദിവസം നീണ്ടു നിൽക്കുന്ന ഈ കാലത്തെ ദുർഗ്ഗ പൂജയും അതിനായുള്ള തയ്യാറെടുപ്പുകളും. ആഘോഷത്തിന്റെ അവസാന ദിവസം ദുർഗ്ഗയെ (ദുർഗ്ഗാ പ്രതിമയെ) നദിയിലോ കുളത്തിലോ ഒഴുക്കി ദേവതയുടെ ജീവിത പങ്കാളിയായ ശിവന്റെ വസതിയിൽ എത്തിക്കുന്ന ചടങ്ങ് ബംഗാളിലും ആസാം, ബീഹാർ, ജാർഗണ്ഡ്, ത്രിപുര, ഒറിസ്സ എന്നിവിടങ്ങളിലും വിപുലമായി കൊണ്ടാടുന്നു.


1830 ൽ ബംഗാളിൽ തുടങ്ങിയ ദുർഗ്ഗാ പ്രതിമ നിമഞ്ജന ആഘോഷം 1910 ൽ ഡൽഹിയിലും ആരംഭിച്ചു. (കാശ്മീർ ഗേറ്റ്) ഇന്നു കൽക്കത്താ നഗരത്തിൽ മാത്രം 2500 ദുർഗ്ഗാ സമിതികൾ പ്രവർത്തിക്കുന്നു. പശ്ചിമ ബംഗാൾ സംസ്ഥാനത്തൊട്ടാകെ കാൽ ലക്ഷം സമിതികളും അത്ര എങ്കിലും ദുർഗ്ഗാ പ്രതിമകളും ഉത്സവ ആഘോഷത്തിന്റെ ഭാഗമാണ്. ദുർഗ്ഗാ പൂജയും നിർമ്മാർജ്ജനവും യമുനാ നദിയെ കൂടുതൽ വിഷലിപ്പ്തമാക്കി എന്ന് കാൽ നൂറ്റാണ്ടു മുൻപ് തന്നെ മനസ്സിലാക്കിയിരുന്നു.


രാജ്യത്തെ  വിവിധ ആഘോഷങ്ങളിലായി പ്രതിവർഷം  ഒരു ലക്ഷം പ്രതിമകൾ ഒഴുക്കിവിടുന്ന പരിപാടികൾ ജല ശ്രാേതസ്സുകളെ വൻതോതിൽനശിപ്പിക്കുന്നുണ്ട്. 1974 ലെ ജല നിയമത്തെ മുൻനിർത്തി ജല മലിനീകരണത്തിനെതിരെ നിയന്ത്രണങ്ങളും നടപടികളും എടുക്കേണ്ട സർക്കാർ, ഉത്തരവാദിത്തങ്ങളിൽ നിന്നു മാറി നിൽക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, സുപ്രീം കോടതി തുടങ്ങിയ സ്ഥാപനങ്ങളുടെ നിർദ്ദേശങ്ങളെ മറക്കുവാൻ വിശ്വാസികളും ഉത്തരവാദിത്തപ്പെട്ടവരും ശ്രമിച്ചു വരുന്നു.


ദുർഗ്ഗാ പ്രതിമാ നിർമ്മാണത്തിനായി ചുടാത്ത കളിമണ്ണും ഇലച്ചാറുകളും മറ്റും മുൻ കാലത്ത്  ഉപയോഗിച്ചു വന്നു. അവ  പ്രകൃതിക്ക് ഇണങ്ങുന്നവയായിരുന്നു. ഇന്നവ plaster of Paris (contains gypsum, Sulphur, Phosphorus and Magnesium), കൃത്രിമ നിറങ്ങൾ(Carries heavy metals like Mercury,Cadmium, Lead, Chromium), Plastics, Thermocol എന്നിവയ്ക്കു വഴിമാറി.


Plaster of Paris നു ലയിക്കുവാൻ മാസങ്ങൾ വേണ്ടിവരും. Foam cut-outs, ലോഹ പാളി, പ്ലാസ്റ്റിക്ക്, നിറങ്ങൾ,പൂവ് മുതലായ വസ്തുക്കൾ വിവിധ തരത്തിൽ വെള്ളത്തെ അശുദ്ധമാക്കുന്നു. Lead രക്തത്തിൽ ലയിച്ച് അസ്തിക്കും കിഡ്നിയ്ക്കും പ്രശ്നങ്ങൾ ഉണ്ടാക്കും. Mercury ആമാശയത്തേക്കും കിഡ്നിയേയും നാഡികളെയും തകർക്കുന്നു. മാൻഗനീസ്സ് എന്ന വസ്തു വാതം, ഓർമ്മക്കുറവ്, മാനസിക പ്രശ്നങ്ങൾ , ആസ്തമ എന്നിവയ്ക്കു കാരണമാകാം. മത്സ്യത്തെ മുതൽ ചെറു പായലുകളെ വരെ ഇവ ദോഷകരമായി ബാധിക്കും. 


പ്രതിവർഷം 25 ലക്ഷം ടൺ വാർണിഷ്, 40 ടൺ നിറങ്ങൾ ഹൂഗ്ലി നദിയിൽ എത്തുന്നു എന്നാണ് സർക്കാർ കണക്ക്.ഇരുമ്പിന്റെ അനുവദിക്കപ്പെട്ട അളവിന്റെ (O.3 mg/ml) 71 മടങ്ങ്, ക്രോമിയം 11 മടങ്ങ്, ലെഡ്‌ 2 മടങ്ങും ദുർഗ്ഗാ ഉത്സവം നടന്ന ശേഷം എടുത്ത വെള്ള സാമ്പിളിൽ നിന്നും കിട്ടിയിരുന്നു. വെള്ളം അമ്ല ഗുണത്തിലും (pH 7 ൽ താഴെ) Oxygen അളവിൽ ഏറെകുറവും രേഖപ്പെടുത്തി.(Normal 5 mg/ml).


ആഘോഷങ്ങൾ കാലാവസ്ഥയുമായും വിളവെടുപ്പു സീസണുമായും പുഷ്പകാല മായും ബന്ധപ്പെട്ടായിരുന്നു കൊണ്ടാടിയിരുന്നത്. അതിന്റെ ചടങ്ങിലെ ഓരോ വിഭവവും പ്രാദേശികവും പ്രകൃതിദത്തവുമായിരുന്നു. ഇന്നത്തെ ഉത്സവങ്ങൾ പ്രകൃതിയെ മാനിക്കാത്ത, അവക്കു മുകളിൽ കടന്നാക്രമണങ്ങൾ നടത്തി കൊണ്ടാണ് സംഘടിപ്പിക്കുന്നത് എന്ന യാഥാർത്ഥ്യത്തിനുള്ള ഉത്തമ തെളിവാണ് ബംഗാളിലെ ദുർഗ്ഗാ ആഘോഷവേളയിലെ ഇന്നും തുടരുന്ന പല സമീപനങ്ങളും. പ്രകൃതിയെ മാനിക്കാത്ത ചടങ്ങുകൾ ഉത്സവങ്ങളുടെ ഉത്തമ ആദർശത്തെ തന്നെ കുഴിച്ചുമൂടുകയാണ്. അവിടെ സർക്കാരുകൾക്ക് നോക്കു കുത്തിയാകാതെ ഇടപെടുവാൻ ഭരണഘടനാ ബാധ്യതയുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment