തലസ്ഥാന നഗരിയില്‍ കൂടുതൽ തണല്‍ മരങ്ങള്‍ നടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ 




തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സാധ്യമായ സ്ഥലങ്ങളിലെല്ലാം തണല്‍ മരങ്ങള്‍ നടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് നിര്‍ദേശിച്ചു. 1800ഓളം മരങ്ങള്‍ കൂടി നിലവിലുള്ള മരങ്ങള്‍ക്ക് പുറമേ വച്ചുപിടിപ്പിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് കമ്മിഷനെ അറിയിച്ചു. നഗരവികസന പദ്ധതിയുടെ ഭാഗമായി നാലുവരി പാതയായി വികസിപ്പിച്ചിട്ടുള്ള റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ട് ശശിധരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ഉത്തരവ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment