ഫ്ലോറൻസ് കൊടുങ്കാറ്റ് നാളെ കര തൊടും ; കരുതലോടെ അമേരിക്ക




നാളെ കരതൊടുന്ന ഫ്ലോറൻസ് ചുഴലിക്കാറ്റിനെ അതിജീവിക്കാൻ അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കും ഇതെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കരോലിന ലക്ഷ്യമാക്കി നീങ്ങുന്ന കൊടുങ്കാറ്റ് നാളെ വൈകിട്ടോടെ കര തൊടും. വെള്ളിയാഴ്ചയോടെ ശക്തി പ്രാപിക്കുന്ന കൊടുങ്കാറ്റ്, മരണം വിതക്കുന്ന ചുഴലികൾക്കും, കനത്ത മഴയ്ക്കും കാരണമായേക്കുമെന്നാണ് കരുതപ്പെടുന്നത്. കാറ്റഗറി നാലിൽ പെടുന്ന ഫ്ലോറൻസ് ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും മണ്ണിടിച്ചിലും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട് . കാറ്റ് കിഴക്കൻ തീരത്തേക്കെത്തുമ്പോൾ  വേഗം വർദ്ധിച്ച് കാറ്റഗറി അഞ്ചിലേയ്ക്ക് ശക്തി പ്രാപിച്ചേക്കുമെന്ന് നാഷണൽ ഹരിക്കയിൻ സെന്റർ (എൻ എച്ച് സി )മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 


വെർജീനിയ , സൗത്ത് കരോലിന സംസ്ഥാനങ്ങളിൽ തീരങ്ങളോട് ചേർന്നുകിടക്കുന്ന 15 ലക്ഷത്തോളം പേരെ ഒഴിപ്പിക്കാനുള്ള  നിർദ്ദേശങ്ങൾ നൽകി. രണ്ടു സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് . ഫെഡറൽ എമെർജൻസി മാനേജ്‌മന്റ് സൊസൈറ്റി 80 ലക്ഷം ബോട്ടിൽ ഭക്ഷണവും വെള്ളവുമാണ് കരുതിയിരിക്കുന്നത്. കിഴക്കൻ തീരത്ത് ആദ്യമായാണ് ഇത്രയും ശക്തമായ കൊടുങ്കാറ്റ് രൂപം കൊള്ളുന്നത് . കരോളിനയിൽ 2016 ലുണ്ടായ മാത്യു ചുഴലിക്കാറ്റിനെക്കാൾ കനത്ത നാശനഷ്ടം വിതയ്ക്കാൻ ശേഷിയുണ്ട് ഫ്ലോറൻസ് കൊടുങ്കാറ്റിന്. കിഴക്കൻ തീരത്തെ 300 മൈൽ ദൂരത്തുള്ള തീരപ്രദേശത്ത് മുഴുവൻ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 

മണിക്കൂറിൽ 209 കി.മി മുതൽ 251 കി.മി വരെ വേഗതയാർജ്ജിക്കുന്ന കൊടുങ്കാറ്റുകളാണ് കാറ്റഗറി നാലിൽ പെടുന്ന കൊടുങ്കാറ്റുകൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment