അമേരിക്കയിൽ മൈക്കൽ ചുഴലിക്കാറ്റ് രണ്ടുപേർ മരിച്ചു




 

മൈക്കൽ ചുഴലിക്കൊടുങ്കാറ്റിൽ 11 വയസ്സുള്ള കുട്ടിയുൾപ്പടെ രണ്ടുപേർ മരിച്ചു .ആഞ്ഞടിച്ച  മൈക്കൽ കൊടുങ്കാറ്റ്  അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നാശം വിതച്ചു .മണിക്കൂറില്‍ 155 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. കെട്ടിടങ്ങളും വീടുകളുടെ മേല്‍ക്കൂരകളും  കാറ്റില്‍ തകര്‍ന്നു .മെക്സിക്കോ തീരത്ത് വീശിയ കാറ്റ് പിന്നീട് ഫ്‌ളോറിഡ ലക്ഷ്യമാക്കി പോവുകയായിരുന്നു.മെക്സിക്കോബീച്ചിലും പ്രദേശത്തും നാശനഷ്ടങ്ങളുണ്ടായി കൊടുങ്കാറ്റ് വീശിയതോടെ കടലില്‍ വലിയ തിരമാലയുണ്ടായി. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ പലതും കടപുഴകി വീണിരുന്നു.  

 


വീടിന്റെ മേൽക്കൂരതകർന്നാണ് 11 വയസുള്ള പെൺകുട്ടിമരിച്ചത് .മരം ഒടിഞ്ഞുവീണതാണ് മറ്റൊരാളുടെ മരണത്തിനു കാരണമായത് .പ്രദേശത്ത് 50 വര്‍ഷത്തനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു .

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment