ഇടുക്കി അണക്കെട്ടിന് സമീപം ഭൂചലനം




ഇടുക്കി: ഇടുക്കിയില്‍ കഴിഞ്ഞ രാത്രിയില്‍ ഭൂചലനം. ഇടുക്കി അണക്കെട്ടിന്‍റെ വ‍ൃഷ്ടിപ്രദേശങ്ങളില്‍ 2 തവണയാണ് രാത്രി 10:15നും, 10:25നു ഇടയില്‍ നേരിയ ഭൂചലനമുണ്ടായത്. എന്നാൽ, ഭൂചലനത്തില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


ഭൂചലനത്തിനൊപ്പം പ്രകമ്പനവും മുഴക്കവും ഉണ്ടായത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. അതേസമയം, ഇതേക്കുറിച്ച്‌ പരിശോധിച്ച്‌ വരികയാണെന്ന് കെഎസ്‌ഇബി ഗവേഷണ വിഭാഗം അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment