ഇടുക്കി ഡാം നിറയുകയാണ്




സംസഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കി നിറയുകയാണ്. ഇടുക്കി അണ ക്കെട്ടിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ആദ്യത്തെ ജാഗ്രത നി‍ർദ്ദേശമായ നീല മുൻ കരുതൽ പ്രഖ്യാപിക്കും. അടുത്ത ഘട്ടത്തിൽ ജലനിരപ്പു താഴ്ത്തുവാൻ ശ്രമിക്കും. 2371.52 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയിൽ തുടരുകയാണ്. 


ഇടുക്കി അണക്കെട്ടിന്റെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2372.58 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ നീല മുൻ കരുതൽ നൽകണം. 2380.50 അടിയിലെത്തിയാൽ ചുമപ്പ് മുൻ കരുതൽ നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടിവരില്ലെന്നാണ് കെഎസ്ഇബി യുടെ കണക്കു കൂട്ടൽ.സംഭരണ ശേഷിയുടെ 65% വെള്ളമിപ്പോഴുണ്ട്. നിലവിൽ1.5 കോടി ക്യുബിക് മീ‍റ്റ‍ർ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 4.1കോടി ആയിരുന്നു.


പ്രതിദിനം 1.1കോടി ക്യുബിക് മീറ്റർ വെള്ളം മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനെടുക്കുന്നു.മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം പൂർണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുക. അതിനാൽ ജലനരിപ്പ് ഒരടി ഉയരാൻ ദിവസങ്ങൾ വേണ്ടി വന്നേക്കും.ജൂലൈ 31 ന് പുതിയ റൂൾ കർവ് വരുന്നതോടെ നീല മുൻ കരുതൽ ലെവൽ 2375 ആയി ഉയരു മെന്നതു കെഎസ്ഇ ബിക്ക് ആശ്വാസം നൽകുന്നു.മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടു പോകുന്നുണ്ട്.ഇതിനായി വൈഗ യിൽ നിന്നും കൂടുതൽ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുകയാണ് . 


മധ്യ കേരളത്തിൽ 2018 ലുണ്ടായ വെള്ളപൊക്കത്തിന് കാരണമായത് ഡാമുകളിലെ വെള്ളത്തെ കൈകാര്യം ചെയ്യുവാൻ വൈദ്യുതി വകുപ്പിനും മറ്റും സംഭവിച്ച വീഴ്ച്ചയാ യിരുന്നു.ഡാം മാനേജ്മെന്റിന് സംഭവിച്ച പിഴവും വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. മഴക്കാലത്തിന്റെ അസ്വാഭാവിക മാറ്റങ്ങൾ , കാടിന്റെ കരുത്തു ചോർന്നു പോയത് , പുഴയുടെ വീതി കുറഞ്ഞത്, നെൽ പാടങ്ങൾ,ചതുപ്പുകൾ, തുറസ്സ് ഇടങ്ങൾ ഇല്ലാതാ യത് വെള്ളപ്പൊക്കത്തിന്റെ സാന്ദ്രത വർധിപ്പിച്ചു.അതുണ്ടാക്കിയ ദുരിതങ്ങൾ ഒരാൾക്കും മറക്കുവാൻ കഴിയില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment