വണ്ടിപ്പെരിയാറിൽ പുലിയെ പിടികൂടി വനം വകുപ്പ്




ഇടുക്കി വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. ആറുവയസ്സ് പ്രായമുള്ള പുലിയാണിത്. വളര്‍ത്തുമൃ​ഗങ്ങളെ കൊന്നുതിന്നിരുന്ന പുലി കുടുങ്ങിയതോടെ നാട്ടുകാര്‍ക്ക് നിലവില്‍ ആശ്വാസമായിരിക്കുകയാണ്.


നേരത്തെ നെല്ലിമല പുതുവേൽ സ്വദേശി സിബിയുടെ പശുക്കിടാവിനെ പുലി കൊന്നുതിന്നിരുന്നു. മൂന്ന് മാസത്തിനിടെ അഞ്ച് തവണയാണ് മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായത്. ഇവിടെ വനംവകുപ്പ് ക്യാമറയും കൂടുമെല്ലാം സ്ഥാപിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment