ഇന്ത്യയിലെ മിക്ക നഗരങ്ങളും നഗരോഷ്ണ ദ്വീപുകളായി മാറുന്നതായി പഠനം
ഇന്ത്യയിലെ മിക്ക നഗരങ്ങളും നഗരോഷ്ണ ദ്വീപുകളായി മാറുന്നതായി പഠനം.  ഖൊരഖ്പൂർ ഐഐടിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഏതൊരു ഋതുക്കളിലും ഇവിടെ ചൂട് കൂടുന്നതായാണ് പഠനം പറയുന്നത്. രാജ്യത്ത് പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള വന്‍ നഗരങ്ങളില്‍ പകല്ഡ സമയങ്ങളില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ രാത്രിയിലും ചൂട് കൂടി കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.


2011-17 കാലയളവില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട 44 നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും താപനില വിശകലനം ചെയ്താണ് പഠനം തയ്യാറാക്കിയതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഖരഗ്പൂര്‍ ഐഐടി പ്രൊഫസര്‍ അരുണ്‍ ചക്രവര്‍ത്തി പറഞ്ഞു. അതേസമയം കൊല്‍ക്കത്ത, പൂണെ, ഗുവാഹട്ടി, എന്നിവിടങ്ങളില്‍ നഗരാതിര്‍ത്തിക്കു പുറത്തെ പച്ചപ്പു നിറഞ്ഞ പ്രദേശങ്ങള്‍ ചൂടിനെ പ്രതിരോധിക്കുന്നതായും കണ്ടെത്തി.


കെട്ടിടങ്ങളും മറ്റും നിര്‍മിക്കുമ്ബോള്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നഗരോഷ്ണ ദ്വീപുകളുടെ പ്രത്യാഘാതം കുറയ്ക്കാന്‍ സഹായകമാകുമെന്നും ജലസ്രോതസുകളുടെ സംരക്ഷണവും പച്ചപ്പിന്റെ വ്യാപനവുമാണ് ഇത് കുറക്കാനുള്ള മാര്‍ഗങ്ങളായി ഇവര്‍ മുന്നോട്ട് വെക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment