കുന്തിപ്പുഴയില്‍ രാത്രി അനധികൃതമായി മണല്‍ കടത്ത്
കൊളത്തൂര്‍: കുന്തിപ്പുഴയില്‍ രാത്രി അനധികൃതമായി മണല്‍ കടത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൊളത്തൂര്‍ പൊലീസ് പിടികൂടി. കഴിഞ്ഞദിവസങ്ങളില്‍ രാത്രിയില്‍ നടന്ന പ്രത്യേക പരിശോധനയിലാണ് പുഴ മണലുമായി ടിപ്പര്‍ ലോറി, പിക്‌അപ് വാന്‍, കാര്‍ എന്നീ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ചെമ്മലശ്ശേരി പാറക്കടവ്, മൂര്‍ക്കനാട് വടക്കുംപുറം എന്നീ കടവുകളില്‍നിന്നാണ് പിടികൂടിയത്. 


ലോക്ഡൗണ്‍ മറവില്‍ ചാക്കുകളില്‍ മണല്‍നിറച്ച്‌ പെട്ടെന്ന് വാഹനവുമായി എത്തി മണല്‍ കടത്തുകയായിരുന്നു പതിവ്. മഫ്തിയില്‍ പൊലീസ് നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് പിടികൂടാനായതെന്ന് കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു. 


കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി അനധികൃതമായി മണ്ണ് ഖനനം ചെയ്യുന്നതിനിടെ പനങ്ങാങ്ങരയില്‍നിന്നും ചേണ്ടിയില്‍നിന്നും മണ്ണുമാന്തിയും ടിപ്പറുകളും പിടിച്ചെടുത്തിട്ടുണ്ട്. മാലാപറമ്ബില്‍ ലൈസന്‍സില്ലാതെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ കരിങ്കല്ല് ഖനനം ചെയ്ത ഹിറ്റാച്ചിയും ടോറസും പിടിച്ചെടുത്തതായും പൊലീസ്‌ അറിയിച്ചു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment