ഇന്ത്യ കൊടും ചൂടിൽ നിന്ന് കൊടും തണുപ്പിലേക്ക്




ബ്രിട്ടനും വിവിധ യുറോപ്യന്‍ രാജ്യങ്ങളും ഹിമാലയന്‍ താഴ്വരയും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും തണുത്തുറഞ്ഞ ശീത കാലത്തിലൂടെ കടന്നു പോകുന്നു. അന്തരീഷ താപനം ഒരു വശത്ത് ശക്തമായി തുടരുമ്പോള്‍ മറു വശത്ത് കൊടും തണുപ്പ് അനുഭവപെടുന്ന അവസ്ഥ ജീവികള്‍ക്കും മറ്റും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി വരുന്നു.


സ്കോട്ട്ലാന്‍ഡ്‌ യാര്‍ഡില്‍ തണുപ്പ് മൈനസ്സ് 20ലെത്തിയത് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. Gloucestershire ലെ തെരുവില്‍ 17 ഇഞ്ച് ഖനത്തില്‍ മഞ്ഞു മൂടിയിട്ടുണ്ട്‌.ഇംഗ്ലണ്ടിലെ കാലവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നതില്‍ 'Beast from the East’എന്ന വായൂ പ്രവാഹം പ്രധാനമാണ്. സ്കാണ്ടിനെവിയന്‍ അന്തരീക്ഷത്തില്‍ മര്‍ദ്ദം കൂടുതല്‍ അനുഭവപെടുമ്പോള്‍ പോളാര്‍ പ്രദേശത്ത് നിന്നും (Polar continental)തണുത്ത കാറ്റ് എത്തും .ശൈത്യ സമയത്ത് യുറേഷ്യയില്‍ നിന്നും ഇംഗ്ലീഷ് അന്തരീക്ഷത്തിലേക്ക് വീശുന്ന കാറ്റ് ('Beast from the East') ദ്വീപിനെ വന്‍ തണുപ്പില്‍ കുടുക്കുന്നു.യുറോപ്പില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തുന്ന കാറ്റുകളുടെ സ്വഭാവത്തില്‍ കടലിന്‍റെ അന്തരീക്ഷ ഊഷ്മാവിനുള്ള പങ്ക് പ്രധാനമാണ്.ഇംഗ്ലണ്ടിന്‍റെ തെക്ക് ഭാഗത്തെ ചെറിയ വീതിയുള്ള കടലിന്‍റെ സാനിധ്യം ഉള്ളതിനാല്‍ തെളിഞ്ഞ അന്തരീക്ഷവും കടുത്ത തണുപ്പും ഉണ്ടാകും. വടക്ക് ഭാഗത്ത്‌ വീതികൂടിയ കടലിന്‍റെ അന്തരീക്ഷത്താല്‍ മൂടികെട്ടിയതും തണുപ്പുള്ളതുമായ കാലാവസ്ഥ അനുഭവപെടും.Polar continental കാറ്റ് നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വീശുന്നത്.


കശ്മീര്‍ താഴ്വരെയെ കൊടും തണുപ്പില്‍ എത്തിക്കുന്ന ഡിസംബര്‍ 21 മുതല്‍ ജനുവരി 31 വരെയുള്ള കാലത്തെ ചില്ലൈ കാലന്‍ എന്ന് വിളിക്കും. അതിനു ശേഷമുള്ള 20 ദിവസത്തെ (ജനുവരി 31 മുതല്‍ ഫെബ്രുവരി 19 വരെ) ചില്ലൈ കുര്‍ദ് (ചെറിയ തണുപ്പ്) എന്നും അതിന്‍റെ തുടച്ചയായി വരുന്ന ചില്ലൈ ബച്ച (കുട്ടി തണുപ്പ്) മാര്‍ച്ച് 2വരെ ഉണ്ടാകും.(10 ദിവസം)


കശ്മീരില്‍ തണുപ്പിന്‍റെ കാഠിന്യം പാരമ്യത്തിലെത്തി യിരിക്കുകയാണ്. വടക്കന്‍ കശ്മീരിലെ സ്കീയിങ് ആയ ഗുല്‍മാര്‍ഗില്‍ മൈനസ് 10 ഉം കഴിഞ്ഞു. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാംപായ പഹൽഗാമിലും മഞ്ഞു വീഴ്ച്ച ശക്തമാണ്. ദ്രാസില്‍ തണുപ്പ് മൈന്‍സ്സ് 21 ലെത്തിയിരുന്നു. കാര്‍ഗില്‍ മൈനസ്സ് 16, ലെ മൈനസ്സ് 17 എന്നീ നിലയില്‍ തണുത്തു പോയ കാശ്മീര്‍ കാലാവസ്ഥ വ്യതിയാനത്തിന്‍റെ മറ്റൊരു മുഖം കാണിച്ചു തരികയാണ്.


വേനല്‍ കാലം ഇന്ത്യയെ ചുട്ടു പൊള്ളിക്കുമ്പോള്‍ തണുപ്പു കാലത്ത് വന്‍ തോതില്‍ മഞ്ഞു വീഴ്ച്ചയും മൂടല്‍ മഞ്ഞും കാലവസ്ഥയുടെ ദുരന്ത ഭൂമിയായി രാജ്യം മാറുകയാണ്‌ എന്ന് ഓര്‍മ്മിപ്പിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment