തണുത്തുറഞ്ഞ് കാശ്മീർ; 30 വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന താപനില




ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ശ്രീനഗറില്‍ കൊടും തണുപ്പ്. മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസാണ്​ ശ്രീനഗറിലെ താപനില. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താപനില ഇത്രയും താഴ്ന്നത്. 1991-ല്‍ താപനില മൈനസ്​ 11.8 ഡിഗ്രി സെല്‍ഷ്യസ്​ രേഖപ്പെടുത്തിയിരുന്നു. ഇതിന്​ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്​.


പ്രശസ്തമായ ദാല്‍ തടാകം തണുത്തുറഞ്ഞ്​ ഐസ്​ കട്ടകളായി. കശ്മീരില്‍ അമര്‍നാഥ് യാത്രാ ബേസ് ക്യാംപായ പഹല്‍ഗാമില്‍ താപനില മൈനസ് മൈനസ്​ 11.1 ഡിഗ്രിയായി. ദാല്‍ തടാക്തതിലെ അടക്കം ജലസ്രോതസുകള്‍ ഉറഞ്ഞ് കട്ടിയായതോടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്.


അതുപോലെ റോഡുകള്‍ മുഴുവന്‍ മഞ്ഞുക്കട്ടകള്‍ നിറയുകയും ഗതാഗതം തടസപ്പെടുകയും​ ചെയ്​തു. 40 ദിവസം നീണ്ടു നില്‍ക്കുന്ന ശൈത്യകാല പ്രതിഭാസമാണ് കാശ്മീരിൽ ഇപ്പോൾ ഉള്ളത്. ഈ കാലയളവില്‍ കനത്ത മഞ്ഞുവീഴ്ച്ചയും താപനിലയില്‍ വലിയ വ്യത്യാസങ്ങളും ഉണ്ടാകും. ജനുവരി 31ന് ചില്ലയ് കലാന്‍ എന്ന ഈ പ്രതിഭാസം അവസാനിക്കും. തുടര്‍ന്ന് 20 ദിവസം നീണ്ടു നില്‍ക്കുന്ന ചില്ലയ് കുര്‍ദ് ആരംഭിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment