രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം; ജൂൺ ഒന്നിന് തന്നെ മഴ




തിരുവനന്തപുരം: രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണ മൺസൂൺ ലഭിക്കും. 2020ലെ മൺസൂൺ മഴയുടെ അളവ് അതിന്റെ ദീർഘകാല ശരാശരിയുടെ 100 ശതമാനമായിരിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ രാജീവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.


കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. ചെന്നൈയിൽ ജൂൺ നാലിനും ഡൽഹിയിൽ ജൂൺ 27നും ഹൈദരാബാദിൽ ജൂൺ എട്ടിനും പൂനെയിൽ ജൂൺ 10നും മുംബൈയിൽ ജൂൺ 11നും കാലവർഷം എത്തും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment