അതിശൈത്യത്തിന്റെ പിടിയിലമർന്ന് ഡൽഹി




ന്യൂഡല്‍ഹി: ന്യൂ ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില. 


1919,1929,1961,1997 എന്നീ വര്‍ഷങ്ങളിലാണ് ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയായത്. ഈ മാസം മുപ്പതോടെ 19.15 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് താഴ്ന്ന് കഴിഞ്ഞാല്‍ 1901 നുശേഷമുള്ള ഏറ്റവും തണുപ്പേറിയ ഡിസംബര്‍ ആകും ഈ വര്‍ഷത്തേത്. ഈ മാസം അവസാനത്തോടെ ശരാശരി താപനില 19.15 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് എത്തുമെന്നാണ് മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment