ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ആദ്യ പത്തിൽ ഏഴും ഇന്ത്യൻ നഗരങ്ങൾ




ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ആദ്യ പത്തിൽ ഏഴും ഇന്ത്യൻ നഗരങ്ങൾ. 'ഐക്യൂ എയര്‍ എയര്‍വിഷ്വല്‍'ഉം 'ഗ്രീന്‍ പീസ്'ഉം ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന കണക്കില്ലാത്ത. ഇന്ത്യക്ക് പുറമെ ആദ്യ പത്തിൽ ഇടം പിടിച്ചത് രണ്ട് പാകിസ്ഥാൻ നഗരങ്ങളും ഒരു ചൈനീസ് നഗരവുമാണ്. ഇന്ത്യൻ തലസ്ഥാനമായ ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രമാണ് പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്.


ഗുരുഗ്രാമിന് തൊട്ടുപിന്നാലെ യുപിയിലെ ഗസിയാബാദ് ലോകത്തിലെ രണ്ടാമത്തെ മലിനനഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം പാക്കിസ്ഥാനിലെ ഫൈസലാബാദ് എത്തി. തുടര്‍ന്ന് നാല് സ്ഥാനത്തും ഇന്ത്യന്‍ നഗരങ്ങളാണ്. ഫരീദാബാദ്, ഭീവണ്ടി, നോയിഡ, പറ്റ്‌ന എന്നിങ്ങനെയാണ് അവ. എട്ടാം സ്ഥാനത്ത് ചൈനയിലെ 'ഹോട്ടന്‍' എത്തി. തുടര്‍ന്ന് വീണ്ടും ഇന്ത്യന്‍ നഗരം! ഉത്തര്‍പ്രദേശിലെ ലക്‌നൗ. പത്താം സ്ഥാനത്ത് പാക്കിസ്ഥാനിലെ ലാഹോറും.


അന്തരീക്ഷമലിനീകരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവും മലിനമായ നഗരങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നഗങ്ങളിലെല്ലാം 'PM2.5' എന്ന മാരകമായ വിഷാംശം വന്‍ തോതില്‍ അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നതായും പഠനം കണ്ടെത്തി. മനുഷ്യരിലെ ശ്വസനപ്രക്രിയയേയും രക്തയോട്ടത്തേയും ഇത് വളരെ പെട്ടെന്ന് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.


'ഐക്യൂ എയര്‍ എയര്‍വിഷ്വല്‍'ഉം 'ഗ്രീന്‍ പീസ്'ഉം ചേർന്ന് നടത്തിയ സർവേയുടെ ഫലമായി ഏറ്റവും മലിനമായ 30 നഗരങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. ഇതിൽ 22 ഉം ഇന്ത്യയിലെ നഗരങ്ങളാണ് എന്നത് ഇന്ത്യയിലെ മലിനീകരണത്തിന്റെ തോത് വെളിപ്പെടുത്തുന്നതാണ്. ലോകം മുഴുവൻ മലിനീകരണം കുറച്ച് കൊണ്ട് വരുമ്പോഴും ഇന്ത്യ ഇപ്പോഴും മലിനീകരണം കുറയ്ക്കുന്നതിൽ കാര്യമായി ശ്രദ്ധ കൊടുത്ത് തുടങ്ങിയിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment