ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; അമ്പതിലേറെ മരണം




ജക്കാര്‍ത്ത: ഇന്തോനേഷ്യയിലും സമീപരാജ്യമായ തിമൂറിലും ഉണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 50ലധികം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പതിനായിരക്കണക്കിന് വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കനത്തമഴയെ തുടര്‍ന്ന് ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രദേശത്തെ പൂര്‍ണമായി മുങ്ങി. ഡാമുകള്‍ കരകവിഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടായതോടെ രാജ്യത്തെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. കനത്തനാശനഷ്ടമാണ് ഉണ്ടായത്. 41 പേര്‍ മരിച്ചതായും 27 പേരെ കാണാതായാതായി ഇന്തോനേഷ്യന്‍ ദുരന്തനിവാരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി.


അയല്‍രാജ്യമായ തിമോര്‍ ലെസ്റ്റെയില്‍ തലസ്ഥാനമായ ഡിലിയില്‍ 11 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചത്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment