നാശങ്ങളിൽ നിന്ന് ഭൂമിയെ തിരിച്ച് പിടിക്കാൻ സാധിക്കും




കാലാവസ്ഥാ വ്യതിയാനത്തിലൂടെ തിരിച്ചടി നേരിടുന്ന മനുഷ്യ കുലത്തിനൊപ്പം മറ്റു ജീവി വർഗ്ഗങ്ങളും അപ്രത്യക്ഷമാകുമ്പോൾ, നാശത്തിൽ നിന്നും രക്ഷനേടുവാൻ  ഭൂമിയെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിലൂടെ കഴിയുമെന്ന് International Institute for Sustainability (IIS) യുടെ റിയോ, ബ്രസീൽ പഠനവും വ്യക്തമാക്കുന്നു.  


ഭൂമിയിലെ 290 കോടി ഹെക്ടർ കൃഷിയിങ്ങളിൽ 15% സ്ഥലങ്ങളെ (43 കോടി ഹെക്ടർ) പഴയ പടിയിലേക്ക് എത്തിച്ചാൽ ജീവി വർഗ്ഗങ്ങളുടെ നാശത്തിൽ 60% കുറവുണ്ടാകും. ഒപ്പം പുറത്തു വരുന്ന കാർബണിൽ 30%ത്തെ ശേഖരിക്കുവാൻ കഴിയും. 55% കൃഷിയിടങ്ങളിൽ സംഭവിച്ച അനാരാേഗ്യ മാറ്റങ്ങൾ പരിഹരിക്കുവാൻ കഴിയും. ഒപ്പം രാസ വളങ്ങളുടെ ഉപയോഗം പക്വമാകണം. ബെർനാർഡോ സ്റ്റാർസ് ബർഗ്ഗ് എന്ന പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ വികസിപ്പിച്ച Mathematical Algorithm ത്തിൻ്റെ സഹായത്താൽ ഏതാെക്കെ ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങളെ പഴയ നിലയിൽ എത്തിക്കണമെന്ന് വിവരിച്ചു.


ഖനനത്തിലൂടെ തകർന്ന പ്രദേശത്തെ മടക്കി കൊണ്ടു വരുവാൻ നഷ്ട്ടപ്പെട്ട മണ്ണിനെ പുനസ്ഥാപിക്കണം. അവിടെ പ്രാദേശിക പച്ചപ്പുകൾ വളർത്തി എടുക്കണം. അത്തരത്തിൽ ആ പ്രദേശങ്ങളെ തിരിച്ചു പിടിക്കാം. പുൽ മേടുകളിൽ (pasturelands) ആവർത്തിച്ചു നടത്തുന്ന നാൽക്കാലി മേയൽ പുൽമേടുകളെ നാശത്തിലേക്ക് എത്തിക്കുകയാണ്. അതിനു പരിഹാരമായി 20 ദിവസത്തെ ഇട വേളകളിൽ മാത്രം മേയാൻ അനുവദിക്കണം.

 


പ്രകൃതി സുരക്ഷയിൽ  നിർണ്ണായകമായ ഉഷ്ണമേഖല കാടുകൾ ക്ഷയിച്ചു പോയതിനെ തിരിച്ചു പിടിക്കുവാൻ 50 വർഷം എടുക്കും. പശ്ചിമ ഘട്ടം, ആമസോൺ, കോംഗോ, സുമാത്ര മുതലായ ഉഷ്ണമേഖല കാടുകളെ മെച്ചപ്പെടുത്തിയാൽ പുറത്തു വിടുന്ന കാർബണിൽ 90% വും കാടുകൾക്ക് ശേഖരിക്കുവാൻ കഴിയും. കാടുകളെക്കാൾ പരിസ്ഥിതിക്ക് ഏറെ പ്രധാനമായ ചതിപ്പു നിലങ്ങളുടെ പങ്ക് വളരെയധികമാണ്. 40% ജീവികൾ പാർക്കുന്ന കണ്ടൽ കാടുകൾ ഭൂമിയുടെ സ്പോഞ്ച് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1975 നും 2015 നും ഇടക്ക് ലോകത്തെ 35% ചതുപ്പ് പ്രദേശങ്ങളും നഷ്ട്ടപ്പെട്ടു.ഇതിനെ കൃഷിയിടങ്ങളും കെട്ടിട സമുച്ചയങ്ങളു മാക്കി മാറ്റിയിരുന്നു. കണ്ടൽ കാടുകൾ വെള്ള പൊക്കത്തെയും മണ്ണാെലിപ്പിനെയും നിയന്ത്രിക്കുന്നു. ബ്രസീലിലെ Pantanal,ബൊളീവിയ- പരഗ്വയിൽ സ്ഥിതി ചെയ്യുന്ന Congollan Swamp Forest, അമേരിക്കയിലെ Everglades, Bayous, ഇന്ത്യ-ബംഗ്ലാദേശ് അതൃത്തിയിലെ സുന്ദർ ബന്ദ് എന്നിവ ലോകത്തെ പ്രധാന കണ്ടൽ കാടുകളാണ്. 


Washington DC നഗര വികസനത്തിനായി Potomac, Anacostia നദികളുടെ തീരങ്ങൾ കൈയ്യേറി നശിപ്പിച്ചിരുന്നു. San Francisco യിലെ കടൽ തീരത്തിൽ വ്യാപിച്ചു കിടന്ന 2 ലക്ഷം ഏക്കർ സ്ഥലം 40000 ഏക്കറായി ചുരുങ്ങി.ഉറേഗ്വയിലെ നഷ്ട്ടപ്പെട്ട Banados del Este നെ മെച്ചപ്പെടുത്തുവാൻ ശ്രമിക്കുന്നു.Botswana യിലെ (Okavango Delta) ചതുപ്പു നിലങ്ങളിൽ 60% സംരക്ഷിക്കുവാൻ രാജ്യം ശ്രമിക്കുന്നത് പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും നിയന്ത്രിത മത്സ്യ ബന്ധനത്തിലൂടെയാണ്.


ലോക കാലാവസ്ഥയിലെ വമ്പൻ തിരിച്ചടികളിൽ നിർണ്ണായകമായ വന നശീകരണം, ചതുപ്പുകൾ മൂടി എടുക്കുന്നത്, നദികളുടെ കൈയ്യേറ്റം,കണ്ടൽ കാടുകൾ വെട്ടി മാറ്റൽ എന്നിവ പേമാരിക്കും വളർച്ചക്കും മറ്റും കാരണമായി. കാർഷിക രംഗത്ത് 10 മുതൽ 20% വരെ വരുമാന നഷ്ട്ടം വരുത്തുന്നു. പകർച്ച വ്യാധികൾ വമ്പൻ പ്രതിസന്ധികളായി മാറി. ഈ സാഹചര്യത്തിൽ ഭൂമിയുടെ സംതുലനത്തെ പരിഗണിക്കുവാൻ കാടുകൾക്കും ചതുപ്പുകൾക്കും ഉള്ള പങ്കു വ്യക്തമാക്കിയ റിയോയിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുകൾ (by Mathematical Algorithm) കേരളത്തിന് ഏറെ പ്രധാനമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment