അന്താരാഷ്ട്ര ഫിലിമോത്സവ് അവസാനിച്ചു : Tokyo Shaking എന്ന ഫ്രഞ്ച് സിനിമ ആണവ ദുരന്തത്തെ ഓർമ്മിപ്പിക്കുന്നു




okyo Shaking എന്ന ഫ്രഞ്ച് സിനിമ ആണവ ദുരന്തത്തെ ഓർമ്മിപ്പിച്ചു

2011 മാർച്ച്11ന് ജപ്പാനെയും ലോകത്തെയും പിടിച്ചു കുലിക്കിയ സുനാമി ഒരുക്കിയ ഹുക്കുഷിമ ദുരന്ത സമയത്ത് ജപ്പാൻ നഗരത്തിൽ(ടൊക്കിയാെ)മനുഷ്യരനുഭവിച്ച വ്യധകൾ വ്യക്തമാക്കുന്ന സിനിമയാണ് Tokyo Shaking.ആണവ ദുരന്ത മുഖത്തു പോലും സ്വകാര്യ കമ്പനികളുടെ മനുഷത്വരഹിത സമീപനം Olivier Peyon സംവിധാനം ചെയ്ത സിനിമ വിശദീകരിക്കുന്നു.

ഫ്രഞ്ച് സാമ്പത്തിക സ്ഥാപനത്തിന്റെ പ്രധാന ഉദ്യോഗസ്ഥ Alexandra,ഹോങ്കോങ്കിൽ നിന്നും ജപ്പാൻ തലസ്ഥാന നഗരിയിൽ എത്തുന്നു.Alexandra എന്ന ഫ്രഞ്ച് വനിത യുടെ നേതൃത്വത്തിൽ ആഫീസ് പ്രവർത്തിച്ചു കൊണ്ടിരിക്കെ ഭൂമി കുലുക്കം ഉണ്ടാ കുകയാണ്.ആവർത്തിച്ചുണ്ടാകുന്ന ചെറു ഭൂമി കുലുക്കത്തിനു പകരം റിച്ചർ സ്കെയിൽ 9 ൽ എത്തിയ കുലുക്കം അപ്രതീക്ഷിത ദുരന്തങ്ങൾ ഉണ്ടാക്കി.

ARENA എന്ന ഫ്രാൻസ് കമ്പനിയുടെ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആണ വനിലയത്തിൽ കടൽ വെള്ളം ഇരച്ചുകയറി ആണവ ചോർച്ചക്ക് അവസരമുണ്ടായി.1986 ലെ ചെർണോബ് ദുരന്തത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു ജപ്പാനിലും സംഭവി ച്ചത്.

Tokyo Shaking ലെ നായിക അവരുടെ നേതൃത്വപരമായ കരുത്തു തെളിയിക്കുവാൻ സുനാമി സമയവും ശ്രമിക്കുന്നു.അയൽപ്പക്ക ഫ്ലാറ്റിലെ ARENA ആണവ കമ്പനിയു ടെ ഹുക്കുഷിമ നിലയ ഉദ്യോഗസ്ഥന്റെ വാക്കിനെ പൂർണ്ണമായും Alexandra വിശ്വസി ക്കുകയാണ്.ഫ്രഞ്ച് സർക്കാരും മറ്റും അവരവരുടെ രാജ്യത്തെ ജനങ്ങളെ ഒഴിപ്പിക്കു വാൻ തുടങ്ങുന്നു. ജപ്പാൻ സർക്കാർ വിഷയത്തെ ലഘൂകരിച്ചു കാണുകയാണ്. Alexandra യുടെ സ്ഥാപനം വിമാനം ചാർട്ടർ ചെയ്യുവാൻ തുടക്കത്തിൽ ശ്രമിക്കുന്നു ണ്ട്.ജപ്പാൻ സർക്കാർ ഒഴിഞ്ഞു പോക്കിനെ നിരുത്സാഹപ്പെടുത്തുന്നു.ഫ്രഞ്ച് സ്ഥാപനം,യാത്ര തൊഴിലാളികളുടെ ഉത്തരവാദിത്തമാക്കി മാറ്റി പറയുവാൻ മടിക്കുന്നില്ല.യാത്രക്കാവശ്യമായ സംവിധാനമൊരുക്കുവാൻ ഫ്രഞ്ച് എംബസ്സി പരാജയപ്പെടുകയാണ്.നഗരം കുത്തഴിഞ്ഞ സംവിധാനമായി മാറി തുടങ്ങുന്നു. അപ്പോഴും ARENA യിലെ ഉദ്യോഗസ്ഥൻ ഹുക്കുഷിമ സുരക്ഷിതമാണെന്ന് വാദിക്കുകയാണ്. 

Alexandra യുടെ ജീവിത പങ്കാളി , മക്കളെയും കൂട്ടി സ്വദേശത്തേക്കു മടങ്ങുവാൻ നിർബന്ധിക്കുമ്പോൾ ആദ്യമൊക്കെ നിസ്സാരമായി കാണുന്ന Alexandra ,മക്കളെ അയക്കുവാൻ തയ്യാറാകുകയാണ്.പിന്നീട് താനും പോകാൻ ശ്രമിക്കുമ്പോൾ അതിനുള്ള അനുവാദം കമ്പനിയുടെ മുതിർന്ന വ്യക്തി സുരക്ഷിത രാജ്യത്തിരുന്നു കൊണ്ട് നിഷേധിക്കുന്നു.അപകടത്തിൽ പെടുന്ന കപ്പലിനെ ഉപേക്ഷിക്കുവാൻ കപ്പിത്താന് അവകാശമില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.ഷെയർ മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നതിനാൽ Alexandra പോകരുത് എന്ന് നിഷ്ക്കർഷിക്കുന്ന കോർപ്പറേറ്റ് പ്രതിനിധി,ലാഭമല്ലാതെ മറ്റൊന്നിനും പരിഗണന ഇല്ല എന്നു വ്യക്തമാക്കു കയാണ്.ഇതിനിടയിൽ ARENA അവരുടെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ഫ്രാൻസിൽ എത്തിക്കുവാൻ കമ്പനി മടിക്കുന്നില്ല.

തൊഴിലാളികളെ രാജ്യങ്ങളിലെക്കു മടക്കി വിടുന്ന വിഷയത്തിൽ ഫ്രഞ്ചുകാർക്കു നൽകുന്ന പരിഗണനയെ Alexandra ചോദ്യം ചെയ്യുന്നുണ്ട്.ആണവ വികിരണം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ Alexandra കുറെ ആളുകൾക്കൊപ്പം രാജ്യം വിടുവാ നുള്ള ശ്രമത്തിനിടയിൽ സ്വന്തം ആഫീസിൽ എത്തി പാസ്പോർട്ടുകൾ എടുക്കുന്നതി നിടയിൽ ടാക്സിക്കാർ മടങ്ങി പോകുകയാണ്.ആഫീസിൽ എത്തുന്ന Alexandra യെ ജീവനക്കാർ തടഞ്ഞുവെക്കുന്നു.ഇതിനിടയിൽ ജനാലകളും മറ്റും സീൽ ചെയ്യു വാൻ Alexandra യും തൊഴിലാളികളും ശ്രമിക്കുകയാണ്.ആണവ കിരണങ്ങൾ അടങ്ങിയ മേഘം തീരത്തെത്താതെ കടലിലെക്കു വ്യാപിക്കുന്നതിനാൽ നഗരം രക്ഷ പെടുകയായിരുന്നു.Alexandra യെ ധീരയായി ആഫീസ് തൊഴിലാളികൾ വിളിക്കു മ്പോൾ താൻ ഭീരുവാണ് എന്നാണ് Alexandra അവരോടു പറയുന്നത്.

സാങ്കേതിക രംഗത്ത് മുഖ്യ സ്ഥാനമുള്ള ജപ്പാന്റെ ദുരന്തം ആധുനിക ശാസ്ത്ര ലോകത്തിന്റെ പരിമിതിയെയും ബഹുരാഷ്ട്ര കുത്തകകളുടെ അനാരോഗ്യ സ്വാധീന ത്തെയും ഓർമ്മിപ്പിച്ചു.ഇതിനു മുമ്പ് US ലെ ത്രീമൈൽ ഐലന്റ്,ചെർണോബ് അപ കടങ്ങൾ നടന്ന വികസിത രാജ്യങ്ങളുടെ നിസ്സഹായത ലോകം കണ്ടതാണ്.ഏറ്റവും വലിയ വിഷ വാതക ദുരന്തമുണ്ടായ ഭോപ്പാലിൽ നിന്നു കുത്തക കമ്പനിയുടെ പ്രതി നിധികളെ രക്ഷിക്കുവാൻ സർക്കാരും പിന്നീട് സുപ്രീം കോടതിയും കാട്ടിയ  താൽപ്പര്യം കുപ്രസിദ്ധമായിരുന്നു.

ഹുക്കുഷിമ ദുരന്തത്തിനു തൊട്ടു മുമ്പ് വരെ കമ്പനിയും സർക്കാരും നടത്തിയ വീമ്പു പറച്ചിലുകൾ അപകടങ്ങളെ വ്യാപകമാക്കി.ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തി ക്കുന്ന ആണവ സ്ഥാപനങ്ങൾ,മറ്റു കമ്പനികൾ,ദുരന്തങ്ങളെ മറച്ചുവെക്കുന്ന സർക്കാർ സംവിധാനം ഒക്കെ ജപ്പാനിൽ മാത്രമല്ല ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങൾക്കു ബാധകമാണ്.

കേരളത്തിലെ വൻകിട പദ്ധതികളെ പറ്റി സർക്കാർ നടത്തുന്ന വിവരണങ്ങളിൽ മിക്കവയും തയ്യാറാക്കുന്നത് കുത്തക സ്ഥാപനങ്ങൾ തന്നെ.അപകടങ്ങളുടെ രക്തസാക്ഷികളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ് എന്ന വസ്തുതയെ നഷ്ടപരിഹാര തുക കാട്ടിയാണ് വെള്ളപൂശുന്നത്.2011 ലെ സുനാമിയും ആണവ റിയാക്ടർ പാെട്ടിത്തെറിയും അതിന്റെ ഭാഗമായി ജനങ്ങൾക്കുണ്ടായ ദുരന്തവും ബഹുരാഷ്ട്രകമ്പനികളുടെ കച്ചവട രീതിയും വ്യക്തമാക്കുന്ന Tokyo Shaking ലോക പരിസ്ഥിതി വിഷയത്തിൽ സർക്കാരുകളും കുത്തകകളും കൈ കൊള്ളുന്ന Green washing നെ അടുത്തറിയുവാൻ സഹായിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment