ഗിന്നസ് ബുക്കിൽ ഇടം നേടാൻ കൊല്ലത്ത് നിന്നൊരു ഭീമൻ ചക്ക




കൊല്ലം: ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെയാണ് കൊല്ലം സ്വദേശി ജോണ്‍കുട്ടി. കൊല്ലം, അഞ്ചലിലെ ഇടമുളക്കല്‍ പഞ്ചായത്തിലെ ജോണ്‍കുട്ടിയുടെ പുരയിടത്തിലാണ് ചക്ക വിളഞ്ഞത്. 51.5 കിലോ തൂക്കവും 97 സെന്റീമീറ്റര്‍ നീളവുമുണ്ട്.


അസാധാരണ വലുപ്പമുള്ള തേന്‍വരിക്കച്ചക്ക ബന്ധുക്കളുടെ സഹായത്തോടെയാണ് ജോണ്‍കുട്ടി കയറില്‍ക്കെട്ടി ഇറക്കിയത്. തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോ‍‍ഡ്സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ ചക്കയളക്കാന്‍ ഗിന്നസ് റെക്കോഡ്സ് അധികൃതര്‍ എത്തുമെന്ന് ജോണ്‍കുട്ടി പറഞ്ഞു.


പുണെയില്‍നിന്നുള്ള ചക്കയ്ക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോഡ്. 42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റര്‍ നീളവുമുള്ള ചക്ക 2016-ലാണ് പുണെയിലുണ്ടായത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment