ജൈവ കീടനാശിനിയിൽ മട്ടുപ്പാവിൽ നൂറുമേനി പച്ചക്കറി വിളവ്  




മട്ടുപ്പാവിൽ നൂറുമേനി ജൈവ പച്ചക്കറി വിളയിച്ച് മുൻ നാവികസേന ഉദ്യോഗസ്ഥനും ഭാര്യയും. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിലെത്തിയ കമാണ്ടർ കെ.ഒ .ജോണിയും ഭാര്യ സാലിജോണിയുമാണ്  മട്ടുപ്പാവിൽജൈവകൃഷി ചെയ്യുന്നത്.  അടൂർകണ്ണംകോട് നീൽഗിരിയിൽ വീടിന്റെ ടെറസ്സിലാണ് ശീതകാല പച്ചക്കറി തോട്ടം. പച്ചമുളക്, പയർ, വെണ്ട, പാവൽ, കുമ്പളം, ചീമ ചീര, ചുവ ന്ന ചീര, വെള്ളരി,വഴുതന, പുതിന, റാഡിഷ് തുടങ്ങി ഇരുപതിനം പച്ചക്കറികൾ ടെറസ്സിലെ2000 സ്ക്വയർഫീറ്റ് സ്ഥലം ഹരിതാഭമാക്കി യിരിക്കുകയാണ്.


ശീതകാല പച്ച ക്കറികളായ കാബേജ്, കോളി ഫ്ലവർ റാഡിഷ്, പാലക്ക് എന്നിവയും ടെറസിലുണ്ട്. പച്ചക്കറി കൂടാതെ പഴം, അലങ്കാരച്ചെടികൾ, പൂച്ചെടികൾ, ഞാറ, ചാമ്പ, പ്ലാവ്, ഇഞ്ചി, പ ച്ചച്ചീര, സ്റ്റാർഫ്രൂട്ട്, ഇലിമ്പിപുളി, നെല്ലിപ്പുള്ളി, സപ്പോർട്ട, നാരകം, വെള്ള ആത്ത, ലൗലൊലി, റമ്പൂട്ടാൻ, മുട്ടപ്പഴം, അമ്പഴം, പാഷൻ ഫ്രൂട്ട്, ചൈനീസ് ഓറഞ്ച്,പുളിമരം,ഗ്രാ മ്പു ,നെല്ലി, പേര, ഡ്രാഗൺഫ്രൂട്ട്, ആമ്പൽ, കൂടാതെ ജപ്പാൻകാർ തലമുറകളായി കൈമാറി വരുന്ന 30 വർഷം വരെ പഴക്കമുള്ള  അ മ്പതിനം ബോൺസായി മരങ്ങളും 'മുറ്റത്തും വീടിന് ചുറ്റിനുമായി  ഹരിത കമ്പളം പുതച്ചു നില്ക്കുന്നു. 


മഴക്കാലത്ത്ടെറസിൽകൃഷിചെയ്യാൻ സാധിക്കാത്തതിനാൽ കൃഷിവകുപ്പിന്റെ സഹായത്തോടെ സുലഭമായി കൃഷി ചെ യ്യാൻ കഴിയുന്ന മഴമറ നിർമ്മിച്ചിരിക്കുകയാണ്. മുറ്റത്ത് അഞ്ഞുറിനം പൂച്ചെടികളും ഉണ്ട്. ഇവിടെ  ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറികൾ  വീട്ടിലെ ആവിശ്യം കഴിഞ്ഞ് അയൽ വാസികൾക്കും നൽകും. ആദ്യം ടെറസിൽ ഫലവൃക്ഷ തൈകളാണ് വച്ച് പിടിപ്പിച്ചത്‌. തുടർന്ന് അടൂർ കൃഷി ഓഫീസറായിരുന്ന വിമൽകുമാറിന്റെ നിർദ്ദേശ പ്രകാരമാണ് മഴമറസ്ഥാപിച്ച് ടെറസിൽ മൂന്ന് വർഷം മുൻപ് പച്ചക്കറി കൃഷി ചെയ്ത് തുടങ്ങിയത്. ഇരുവരുടെയും ഒരേ മനസോടെയുള്ള. അദ്ധ്യാനമാണ് പച്ചക്കറി തോട്ടം ഒരുക്കിയെടുത്തതിന് പിന്നിൽ ജൈവകൃഷി ചെയ്തെടുത്ത തോട്ടത്തിൽ നിന്നും വീട്ടിലേക്കാവിശ്വമായ പചക്കറികൾ ദിവസവും ലഭിക്കുന്നു.  കൃഷിചെയ്യുന്നതിൽലാഭമല്ല സംത്യപ്തിയാണ് പ്രധാനമെന്ന് കെ.ഒ.ജോൺ പറയുന്നു. എല്ലാ ദിവസവും  രാവിലെയും വൈകിട്ടും ഓരോ  മണിക്കൂറുകൾ കെ. ഒ .ജോണും ഭാര്യ സാലി ജോണും ഒന്നിച്ചാണ് കൃഷി  പരിപാലനത്തിന് ഇറങ്ങുന്നത്. അയൽവാസി നസീമയും സഹായ ത്തിനെത്താറുണ്ട്. ട്രിപ്പ് ഇറിഗേഷ ൻ സംവിധാനം വഴിയാണ് കൃഷിക്ക് വെള്ളംഎത്തിക്കുന്നത്


മുഴുവൻ പച്ചക്കറികളും ജൈവമായി ഉല്പ്പാദിപ്പിക്കുന്ന ഈ കുടുംബം പണം  കൊടുത്ത് വിഷംകഴി ക്കുന്നതിനേക്കാൾ നല്ലത് ചെറിയ ഒരു സമയം മാറ്റി വച്ചാൽ ഗുണമേന്മയുള്ള ആഹാരം കഴിക്കാമെന്ന്  കാണിച്ച്തരികയാണീകുടുംബം. ജൈവകീടനാശിനിയാണ് കൃഷിക്കായിഉപയോഗിക്കുന്നത്.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment