ജപ്പാനെ പിടിച്ച് കുലുക്കി ഹഗിബിസ് ചുഴലിക്കാറ്റ്




ടോ​ക്യോ: ജപ്പാനെ പിടിച്ച് കുലുക്കി ആഞ്ഞടിക്കുന്ന ഹഗിബിസ് ചുഴലിക്കാറ്റ് വൻ നാശനഷ്‌ടം വിതയ്ക്കുന്നു. ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 70ആയി. 15 പേരെ കാണാതായിട്ടുണ്ട്. ത​ല​സ്​​ഥാ​ന​മാ​യ ടോ​ക്യോ​യി​ല്‍ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. അബുകുമ നദി 14 ഇടങ്ങളില്‍ കരകവിഞ്ഞു.


മ​ണി​ക്കൂ​റി​ല്‍ 216 കി.​മീ വേ​ഗ​ത​യി​ലാ​ണ്​ കാ​റ്റ്​ വീ​ശു​ന്ന​ത്. ടോ​ക്യോ​യി​ല്‍ റി​ക്​​ട​ര്‍ സ്​​കെ​യി​ലി​ല്‍ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​വും അ​നു​ഭ​വ​പ്പെ​ട്ടിരുന്നു. ജ​പ്പാ​നി​ല്‍ ആ​റു പ​തി​റ്റാ​ണ്ടി​നി​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാണിത്. 


1,38,000 വീ​ടു​ക​ള്‍ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലാണ്. 24,000 കുടുംബങ്ങളുടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛ​ദി​ക്ക​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ 27,000 സൈ​നി​ക​രാ​ണ്​ ദു​രി​ത മേ​ഖ​ല​യിലു​ള്ള​ത്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment