മണ്ണ് മാഫിയാ കൊലപാതകം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി




തിരുവനന്തപുരം: കാട്ടാക്കട കൊലപാതക കേസില്‍ പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു തെളിവെടുപ്പ്. പ്രതികള്‍ക്ക് നേരെ സംഗീതിന്റെ കുടുംബം വൈകാരികമായാണ് പ്രതികരിച്ചത്.


പ്രതികള്‍ക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംഗീതിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.


പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും, മണ്ണ്മാന്തി യന്ത്രവും, ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും ഇനി തെളിവെടുപ്പ് നടത്തും. പ്രതികളുടെ മണ്ണ് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്. 


പുരയിടത്തില്‍ അതിക്രമിച്ച്‌ കയറിയുള്ള മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനാണ് സംഗീതിനെ മണ്ണ്മാന്തി യന്ത്രവും, ടിപ്പറും ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയത്. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രാത്രി 11.45നു പൊലീസില്‍ വിവരം അറിയിച്ചിട്ടും പോലീസ് എത്തിയത് മണിക്കൂറുകൾ കഴിഞ്ഞാണ്. എന്നാൽ, ഒരു മണിക്കു വിവരം അറിഞ്ഞുവെന്നാണു പൊലീസ് റിപ്പോര്‍ട്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment