ചാലിയാർ പുഴ മണ്ണിട്ട് നികത്താൻ ശ്രമം; ചിത്രം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം




അവധി ദിവസത്തിന്റെ മറവിൽ ചാലിയാർ പുഴയുടെ തീരപ്രദേശം മണ്ണിട്ട് നികത്താനുള്ള ശ്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് നേരെ അക്രമത്തിന് ശ്രമം. മാധ്യമ പ്രവർത്തകൻ ഉമറലി ശിഹാബിന് നേരെയാണ് അക്രമമുണ്ടായത്. വാഹനം തട്ടിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. 


മലപ്പുറം വാഴക്കാട് മുണ്ടുമുഴിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചാലിയാർ പുഴ മണ്ണ് തട്ടി നികത്തുന്നു എന്ന വിവരം അറിഞ്ഞ അടിസ്ഥാനത്തനത്തിലാണ് ഉമറലി സ്ഥലത്തെത്തിയത്. മുണ്ടുമുഴി മുക്കോരക്കൽ ഭാഗത്ത് ചാലിയാർ പുഴയുടെ ഭാഗം മണ്ണിട്ട് നികത്തുന്നത് കണ്ട ഇയാൾ അതിന്റെ ചിത്രം പകർത്തുന്നതിനിടെയാണ് അക്രമമുണ്ടായത്. തിരിച്ച് വരുന്നതിനിടെ വാഹനം തട്ടിക്കാനും ശ്രമിച്ചു. 


മുണ്ടുമുഴി സ്വദേശി ഷംസീറാണ് അക്രമത്തിന് മുതിർന്നത്.നാട്ടുകാർ ഇടപ്പെട്ടതിനെ തുടർന്ന് അക്രമം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് വാഴക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. KL - 10 AD 6321 എന്ന വാഹനത്തിലാണ് മണ്ണ് തട്ടി നികത്തുന്നത് കണ്ടത്.  പുഴക്കരികിലൂടെയുള്ള റോഡിൽ നിന്നാണ് പുഴയിലേക്ക് മണ്ണ് തട്ടുന്നത്. ചിത്രം പകർത്താൻ ശ്രമിച്ചതോടെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment