വീടുവയ്ക്കാൻ എന്ന വ്യാജേന ചെങ്കല്ല് വെട്ടി വിൽക്കാൻ ശ്രമിച്ചത് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു




പത്തനംതിട്ട: കടമ്പനാട് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് വീടുവയ്ക്കാൻ എന്ന വ്യാജേന ചെങ്കല്ല് വെട്ടി വില്പനയ്ക്ക് ശ്രമിച്ചത് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആർ.അജീഷ് കുമാറിന്റെ നേതൃത്വത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.അനിൽകുമാർ, വാർഡ് അംഗങ്ങളായ അനൂപ്, രഞ്ജിത്ത് എന്നിവരാൻ അനധികൃത ഖനനം തടഞ്ഞത്. 


കടമ്പനാട് സൗത്ത് കൃഷ്ണവിലാസത്തിൽ ഉണ്ണികൃഷ്ണപിള്ളയുടെ ഭൂമിയിലെ ചെങ്കല്ലാണ് അനധികൃതമായി വെട്ടി വിൽക്കാൻ ശ്രമിച്ചത്. 70 സെന്റ് ഭൂമിയിൽ നിന്നും പതിനായിരത്തിൽപരം ചെങ്കല്ലാണ് വിലാപനയ്ക്കായി ഖനനം ചെയ്‌തുകൊണ്ടിരുന്നത്.  ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ ചെങ്കല്ല്ഖനനം നടത്തി വിൽപ്പനയ്ക്ക് ശ്രമിച്ചതാണ് പഞ്ചായത്ത് അംഗങ്ങൾ തടഞ്ഞത്. പഞ്ചായത്തിന്റെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ വസ്തു ഉടമയ്ക്ക് നിരോധന ഉത്തരവ് കൈമാറി. 


അനധികൃത ഖനനം നടത്തിയ ചെങ്കല്ല് പിടിച്ചെടുത്ത് പിഴയിടാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ജിയോളജി വകുപ്പിന് കത്ത് നൽകി. അനധികൃതമായി നടത്തുന്ന ചെങ്കല്‍,മണ്ണ് ഖനനം പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടു നിർത്തി വയ്പ്പിച്ചിരിക്കുകയാണ്. നീരുറവകളുടെ പ്രഭവകേന്ദ്രമായ ഈ പ്രദേശത്ത് ചെങ്കല്‍ ഖനനം നടക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നു വന്നിരുന്നു. 


അനധികൃതമായി വ്യാവസായിക അടിസ്ഥാനത്തിൽ ചെങ്കല്ല് ഖനനം നടത്തിയ വ്യക്തിതിയ്ക്കെതിരെ ജിയോളജി വകുപ്പ് നടപടി സ്വീകരിക്കണമെന്ന്  മണ്ണടി പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് ശരത്ചന്ദ്രൻനയർ ആവശ്യപ്പെട്ടു.

 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment