കാക്കാത്തുരുത്തിന് സമൂഹദ്രോഹികള്‍ തീയിട്ടു; വെണ്ണീറായി പക്ഷികുഞ്ഞുങ്ങൾ




മലപ്പുറം: എരമംഗലം മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിനോട് ചേര്‍ന്നുള്ള അയിലക്കാട് കാക്കാത്തുരുത്തിന് സമൂഹദ്രോഹികള്‍ തീയിട്ടു. തിങ്കളാഴ്‌ച പകലാണ് തുരുത്തിലെ അടിക്കാടിന് തീവെച്ചത്. കാക്കകള്‍ക്കു പുറമെ ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ നിരവധി പക്ഷികളാണ് ഈ കാക്കാത്തുരുത്തിലുള്ളത്.


തീ പടര്‍ന്നതോടെ ഇവയെല്ലാം പറന്നുപോയെങ്കിലും ഇവയുടെ കുഞ്ഞുങ്ങള്‍ പലതും ചത്തൊടുങ്ങിയിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയിലും സമൂഹദ്രോഹികള്‍ കാടിന് തീവെച്ചിരുന്നു. രണ്ടുതവണയായുണ്ടായ തീപിടിത്തത്തില്‍ കാക്കാത്തുരുത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചു. കാടുംകാട്ടിലുണ്ടായിരുന്ന കുറുക്കന്‍, ആമ, പാമ്പ് എന്നിവയും തീയില്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കത്തിനശിച്ചു.


പൊന്നാനിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment