കാലാ അസാർ എന്ന സിനിമ മനുഷ്യർക്കുള്ള പാഠമാണ്
കോവിഡ്  മഹാരോഗത്തിൻ്റെ കാലത്ത് മൃഗ ജന്യ രോഗത്തിൻ്റെ (Zoonotic Disease ) പേരുള്ള Kala Azar എന്ന സിനിമ, ഗോവ, 51th ഇന്ത്യൻ ചലച്ചിത്ര ഉത്സവത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള  വ്യത്യസ്ഥമായ ബന്ധങ്ങളെ അത് അവതരിപ്പിക്കുന്നു. അവരുടെ സഹകരണവും സമരവും ലോകത്തെ എങ്ങനെ പുതുക്കി പണിയുന്നു എന്ന് കൊറോണയും കോവിഡിൻ്റെ പ്രതിരോധ കുത്തിവെപ്പിൽ ചിമ്പൻസിക്കുള്ള പങ്കും (Sputnic vaccine) തെളിവുകളാണ്.  

 


ജീവൻ നഷ്ടപെട്ട മൃഗങ്ങളുടെ ശരീരങ്ങളെ പറ്റിയുള്ള കഥകളും സിനിമകളും വിരളമായി ഉണ്ടാകുന്ന സാഹചര്യ ത്തിൽ,കാലാ അസാർ എന്ന ഗ്രീക്ക്കാരി Janis Rafa യുടെ സിനിമ, വിഷയത്തോടുള്ള മനുഷ്യരുടെ വ്യത്യസ്ഥ സമീപനങ്ങൾ വ്യക്തമാക്കുകയാണ്. തെരുവ് മൃഗങ്ങളെ അതിയായി പരിലാളിക്കുന്ന മുതിർന്ന രണ്ടു ജീവിത പങ്കാളികളുടെ മകൾ സുഹൃത്തിനൊപ്പം മരണപ്പെടുന്ന വിവിധ മൃഗങ്ങളുടെ മൃത ശരീരം സ്വീകരിച്ച് ഇരുട്ടിൻ്റെ മറവിൽ അടക്കം ചെയ്യുവാൻ ശ്രമിക്കുന്നു. അവർ തമ്മിലും വിരളമായി മാത്രമെ സംസാരിക്കുന്നുള്ളു. നിശബ്ദ സ്വഭാവത്തിലുള്ള സിനിമയിൽ തെരുവ് പട്ടികളുടെയും കൊതുകിൻ്റെയും ശബ്ദം മുഴച്ചു നിൽക്കുന്നു. മനുഷ്യ സംവാദങ്ങൾ ഇവിടെ ഇല്ല. പലപ്പോഴും അവർ പട്ടാള ക്യാമ്പിൻ്റെ ഓരത്താണ് ശവങ്ങൾ മറവു ചെയ്യുവാൻ  എത്തുന്നത്. ജീവൻ നഷ്ടപ്പെട്ട പട്ടികളിലെ പെല്ലറ്റുകൾ തറച്ച പാടുകൾ ഇരുവരും തിരിച്ചറിയുന്നു. പട്ടാളക്കാരുടെ വെടിവെപ്പ് പരിശീലനത്തിൻ്റെ ചുറ്റു മതിലിനിടത്ത് അവർ രാത്രിയിൽ എത്തി ട്രെയിനിംഗ്‌ നോക്കി നിൽക്കുകയും തെരുവിൽ നിന്നു കിട്ടുന്ന ശവങ്ങൾ അവടെ അടക്കം ചെയ്യുന്നുമുണ്ട്. 

 


Kala azar അഥവാ Visceral Lieshmaniasis എന്ന പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട രോഗം മറ്റു ഭൂഖണ്ഡത്തിലെക്കും വ്യാപിച്ചു. യൂറോപ്പിൽ തെരുവ് പട്ടികളെ അധികമായി കൊന്നൊടുക്കിയ രോഗം 7 ലക്ഷം മുതൽ 10 ലക്ഷം ആളുകളെ രോഗാതുരമാക്കുന്നു. മൃഗങ്ങളിൽ എത്തി, നാൽകാലികളെയും മനുഷ്യരെയും കൊല്ലാൻ വിജയിച്ച കാലാ ആസാറിൻ്റെ തുടക്ക കാരണം കാടുകളുടെ നാശവും വരൾച്ചയും വർധിച്ച ചൂടും കാലം തെറ്റിയ മഴ തുടങ്ങിയവയാണ്. 


ബ്രോയിലർ കോഴികളെ വളർത്തി വിൽക്കുന്ന കേന്ദ്രത്തിലേക്ക് ബാൻഡ് മേളക്കാർ മാർച്ചു ചെയ്തെത്തി നടത്തുന്ന ട്രീറ്റ്, കച്ചവട ലോകത്തിൻ്റെ കാപട്യത്തെ ശക്തമായി കളിയാക്കും വിധം അവതരിപ്പിച്ചു. ബാൻഡ് വായനക്കു ശേഷം കോഴികളെ പതിവു പോലെ ചെറിയ പെട്ടികളിൽ അടക്കി കയറ്റി കൊണ്ടു പോകുന്ന പ്രവർത്തനം തടസ്സമില്ലാതെ തുടരുകയാണ്. 


Janis Rafa എന്ന ഗ്രീക്ക് സംവിധായികയുടെ ആദ്യത്തെ സിനമയാണ് Kala Azar (Netherlands/Greece). Rotterdam International Film Festival ൽ ശ്രദ്ധ നേടിയ സിനിമ post-apocalyptic സ്വഭാവത്തിൽ പെടുന്നു. ഇരു പത്തൊന്നാം നൂറ്റാണ്ടിനെ Era of Pandemic എന്നു വിളിക്കേണ്ട സാഹചര്യങ്ങളിലെക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഡെങ്കി പനിയും സാർസ്സും മെർസ്സും നിപ്പയും കുരങ്ങു പനിയും എബോളയും പക്ഷിപ്പനിയും കോവിഡും ലോകത്തെ പിടിച്ചു കുലുക്കുമ്പോൾ, Kala Azar എന്ന രോഗത്തിൻ്റെ പേരിൽ തന്നെയുള്ള സിനിമ ,മനുഷ്യരുടെ ചെയ്തികളോടുള്ള വിമർശനമാണ്. മരണപ്പെടുന്ന മൃഗങ്ങളുടെ ശവ ശരീരത്തെ ബഹുമാനത്തോടെ സ്വീകരിച്ച് അടക്കം നടത്തുവാൻ യാത്ര ചെയ്തു കൊണ്ടിരക്കുന്ന രണ്ടു പേരുടെ ഒന്നിച്ചുള്ള ജീവിതത്തെ പരിചയപ്പെടുത്തുന്നതിലൂടെ, അധികാര കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളെയും (പട്ടാളം) കച്ചവട ലോകത്തിൻ്റെ കാപട്യത്തെയും സിനിമ  ശക്തമായി അവതരിപ്പിച്ചു. (കോഴി ഫാമിലെ ബാൻഡ് ട്രൂപ്പ് അവതരണം).

 


Kala Azar (Visceral Lieshmaniasis) എന്ന രോഗം 1824 ൽ Jessore ൽ പ്രത്യക്ഷ പെട്ടു. പേരു ലഭിച്ചത് ആസാമി ഭാഷയിൽ നിന്നും. രോഗം യൂറോപ്പിലും ആഫ്രിക്കയിലും പടർന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തുന്ന Kala Azar ന് ഇരുവരേയും മരണത്തിലേക്കു നയിക്കാം. ആരോഗ്യം കുറവുള്ള ആളുകളെ പെട്ടെന്നു പ്രതികൂല മായി ബാധിക്കുന്ന രോഗം മരണത്തിനു വരെ കാരണമാകും. തൊലിപ്പുറത്തെയൊ ആന്തരിക അവയവങ്ങളെയൊ ബാധിക്കുന്ന രോഗത്തിന് Antibiotic കളും വാക്സിനുകളും രക്ഷാമാർഗ്ഗമാണ്.


Kala Azar എന്ന Janis Rafa യുടെ സിനിമ മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉണ്ടായിരിക്കേണ്ട ഊഷ്മള ബന്ധത്തിൻ്റെ അനിവാര്യത ഓർമ്മിപ്പിക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment