കലഞ്ഞൂർ ഖനനം: പഞ്ചായത്ത് വിളിക്കുന്ന യോഗത്തിൽ പോകുന്നവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ




കലഞ്ഞൂർ ഗ്രാമത്തിൽ വിഴിഞ്ഞം അദാനി പദ്ധതിക്കായുള്ള ഖനന യൂണിറ്റുകളുടെ തയ്യാറെടുപ്പുകൾ നിർത്തിവെക്കുവാനായി പഞ്ചായത്ത് അദ്ധ്യക്ഷ വിളിച്ചു കൂട്ടുന്ന 17/1/2021, രാവിലെ 10 മണി മുതലുള്ള യോഗത്തിന് എല്ലാ പിൻ തുണയും Green Reporter അറിയിക്കട്ടെ. 


നാടിനെ നായകരായ ജന പ്രതിനിധികൾ ഒരു നാടിൻ്റെ രക്ഷകർതൃത്വം നിർവഹിച്ചു കൊണ്ടാണ് മുന്നോട്ടു പോകേണ്ടത് എന്ന് കലഞ്ഞൂർ പഞ്ചായത്തും നാടിൻ്റെ MLA യും മറ്റു ജന പ്രതിനിധികളും തെളിയിക്കുമ്പോൾ അത്തരം ശ്രമങ്ങളോടൊപ്പം നിൽക്കുവാൻ എല്ലാ നാട്ടുകാരും തയ്യാറാകണം.

 


27/1/2021 ബുധനാഴ്ച്ചയിലെ അഭിപ്രായം തേടൽ കോട്ടപ്പാറയിൽ 20 ഏക്കറിലധികം വിസ്താരത്തിൽ 250 അടി വരെ ആഴത്തിൽ പാതാള ഖനനം നടത്തുന്നതുമായി ബന്ധപെട്ടാണ്.30 ലക്ഷം ടൺ മല പൊട്ടിച്ചിറക്കി,13 ലക്ഷം ടൺ പാറ വിഴിഞ്ഞത്തെത്തിക്കുമ്പോൾ ഒരു നാട് ഇല്ലാതാകുമെന്നറി യുവാൻ കഴിവില്ലാത്ത ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ തീരുമാനമെടുക്കുവാൻ ശ്രമിക്കുന്നത്. 


ഖനന പ്രവർത്തനങ്ങളുടെ തിക്ത ഫലങ്ങൾ അനുഭവിച്ചു വരുന്ന കൂടൽ,കലഞ്ഞൂർ വാർഡുകൾക്ക് നഷ്ടപ്പെടുന്ന പ്രകൃതിയുടെ മൂല്യം(വില) ആരോഗ്യ പ്രതിസന്ധിയായി, കൃഷിയെ അസാധ്യമാക്കുന്ന തരത്തിൽ,റോഡു ദുരുപയോഗമായി,നിയമ ലംഘനമായി,അഴിമതിയായി നാടിനെ ബുദ്ധി മുട്ടിക്കുകയാണ്.


കലഞ്ഞൂർ പഞ്ചായത്ത് അധ്യക്ഷ വിളിച്ചു ചേർക്കുന്ന സമിതിയുടെ ശ്രദ്ധയിലേക്കായി 


1. ജനവാസ കേന്ദ്രത്തിൽ നിന്നും 200 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ ഖനനം പ്രതികൂലമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു.


2. പുതിയ പദ്ധതികൾ തുടങ്ങണമെങ്കിൽ ജനവാസ കേന്ദ്രം,പൊതു റോഡ്, അരുവികൾ, ദേവാലയം, പൊതുസ്ഥാപനങ്ങൾ എന്നിവയിൽ നിന്നും 200 മീറ്റർ ദൂരം വിട്ടു വേണമെന്ന് കേരള ഹൈക്കോടതി 21/12/2020 ൽ വിധിച്ചു.


3. പഠനങ്ങൾ നടത്താൻ മാത്രം അനുവദിച്ച ഹൈക്കോടതി വിധിയുടെ ഉള്ളടക്കത്തെ പരിഗണിക്കാത്ത തെളിവെടുപ്പ് പരിപാടി, ഹരിത ട്രൈബ്യൂണൽ തീരുമാനത്തെ വെല്ലുവിളിക്കുന്നതാണ്.


4. 500 മീറ്റർ ഉൾപ്പെടുന്ന Dangerous Zone ൽ താമസിക്കുന്നവരും ജീവികളും സുരക്ഷിതമല്ല എന്ന വസ്തുത ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കണം.


5. പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയായ Buffer കുന്നുകളുടെ നാശം പടിഞ്ഞാറുള്ള ചരിഞ്ഞ പ്രദേശത്തിൻ്റെ നിലനിൽപ്പിനു ഭീഷണിയാണ്. 


6. നിയമങ്ങളെ വെല്ലു വിളിക്കുവാൻ മടി കാണിച്ചിട്ടില്ലാത്ത കുപ്രസിദ്ധ അദാനി കോർപ്പറേറ്റ് സ്ഥാപനത്തിൻ്റെ സാന്നിധ്യം നാട്ടുകാരുടെ നിത്യ ജീവിത ത്തിന് ഭീഷണിയായിരിക്കും.


7. നാട്ടിൽ നടന്നു വരുന്ന ഖനനത്തിലൂടെ ഇപ്പോൾ തന്നെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗ്രാമീണരുടെ ബുദ്ധിമുട്ടുകൾ വൻ ഖനനത്തിലൂടെ പതിന്മട ങ്ങായി തീരും.


8. കൃഷിക്കും അന്തരീക്ഷത്തിലുമുണ്ടാക്കുന്ന തിരിച്ചടികൾ വസ്തുക്കളുടെ വിലയിൽ തിരിച്ചടി ഉണ്ടാക്കും, രോഗങ്ങൾ വർധിപ്പിക്കും, വരുമാനം കുറക്കും.


കൂടൽ വില്ലേജിലെ മുഴുവൻ ജനങ്ങൾക്കും ഭീഷണിയായ കോട്ടപ്പുറം പദ്ധതിയും മറ്റ് ഖനന പദ്ധതികളും ഉപേക്ഷിക്കുവാനുള്ള പഞ്ചായത്തു സമിതിയുടെ ശ്രമങ്ങൾക്ക് എല്ലാ പിൻ തുണയും.


കലഞ്ഞൂർ മല നിരകളെ മുൻ നിർത്തി പരിസ്ഥിതി സൗഹൃദ ടൂറിസത്തിൻ്റെ സാധ്യതകളെ പറ്റി Green Reporter നിർദ്ദേശങ്ങളുടെ Link താഴെ കൊടുക്കുന്നു

 

കലഞ്ഞൂരിനെ രക്ഷിക്കുവാൻ.... ഇ പി അനിൽ, (എഡിറ്റർ ഇൻ ചീഫ്, ഗ്രീൻ റിപ്പോർട്ടർ) എഴുതുന്നു

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment