എന്തുകൊണ്ട് അദാനിക്കായുള്ള കോട്ടപ്പാറ ഖനനം നിയമ ലംഘനമാണ് ?
സംസ്ഥാനത്ത് നടന്നു വരുന്ന പാറ ഖനനത്തിലെ അശാസ്ത്രീയതകളും അഴിമതികളും ബോധ്യപ്പെട്ടു പൊറുതി മുട്ടിയ ജനങ്ങൾക്കു മുൻപാകെ ഇടതു പക്ഷ മുന്നണി നൽകിയ വാഗ്ദാനമായിരുന്നു സംസ്ഥാനത്തെ ഖനനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടു വരുമെന്നത്. (പ്രകടന പത്രിക പേജ് 12, 77 ആം ഭാഗം) അതു നടപ്പിലാക്കുവാൻ അവർ ശ്രമിച്ചില്ല എന്നു മാത്രമല്ല , അഞ്ചാം വർഷത്തിലേക്കു കടക്കുന്ന കേരള സർക്കാർ അദാനിക്കായി നിയമങ്ങളെ തന്നെ അടിമുടി അട്ടിമറിക്കുകയാണ്. അതിൻ്റെ സമ്പൂർണ്ണ രക്ത സാക്ഷിയായി കലഞ്ഞൂർ മാറി തീരണമോ ?


4.85 ഹെക്ടർ ( 20 ഏക്കർ) സർക്കാർ നൽകുന്ന സൗജന്യ ഭൂമിയിലാണ് ഖനനം. 5 വർഷം കൊണ്ട് 13.5578 ലക്ഷം മെട്രിക്ക് sൺ പാറ (ഒരു ലക്ഷം ലോറി പാറ)പൊട്ടിച്ചെടുത്ത് കൊണ്ടു പോകുവാൻ 30.45 ലക്ഷം മെട്രിക്ക് ടൺ ഭാരമുള്ള പാറ കെട്ടുകളാണ് തകർക്കുന്നത്. ശരാശരി 80 മീറ്റർ ആഴമുള്ള ഗർത്തങ്ങൾ ഉണ്ടാക്കി(45 ആൾ താഴ്ച്ച) , വർഷത്തിൽ (300 ദിവസം) പ്രതി ദിനം138 മുതൽ1945 ടൺ വരെ പാറ വിഴിഞ്ഞത്തേക്കു  കടത്തും. അതിനായി10 ലോറികൾ (10 to 20 ടൺ)ഉപയോഗിക്കാം.3 Excavetor + 1 Hydraulic Rock Breaker + 1 water Tanker പ്രവർത്തിക്കും.  പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന നൈട്രേറ്റ് മിശ്രുതം,Electric Detonator ,Saftey fuse, Non Electric Detenators എന്നിവയെ പറ്റി വിശദമാക്കുന്ന റിപ്പോർട്ട് 42 (!)  തൊഴിലാളികൾക്ക് (പഞ്ചായത്തിൽ 500ഓട്ടോ തൊഴിലാളികൾ ഉണ്ട്) തൊഴിൽ നൽകുമെന്നു പറയുന്നു. 

 

അദാനിക്കായുള്ള ഖനനത്തിനെ പറ്റി159 പേജുകളിൽ വിശദമാക്കുമ്പോൾ കൂടൽ വില്ലേജിലെ കാൽ ലക്ഷത്തിനടുത്തു വരുന്ന മനുഷ്യരെ പറ്റി ഒരു വരി പോലും പരാമർശിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. അതേ സമയം നിലവിലെ നിയമങ്ങളെ വെല്ലുവിളിക്കുവാൻ സർക്കാർ മടിക്കുന്നില്ല.

 


2020 ജൂലൈ 21 ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയിൽ കേരളത്തിലെ പാറ ഖനനങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ നിന്നും റോഡ്, തോട്, ദേവാലയങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയിൽ നിന്നും 200 മീറ്റർ എങ്കിലും അകലത്തിലും Danger Zone ൽ 500 മീറ്റർ അകലത്തിലുമാകണമെന്ന് തീരുമാനിച്ചു.അതിനെതിരെ ഖനന മുതലാളിമാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നിലവിലുള്ള ഖനനം താൽക്കാലികമായി (സെപ്റ്റംബർ 18 വരെ)തുടരാമെന്നും എന്നാൽ പുതിയ ഖനനത്തിന് 200 മീറ്റർ എങ്കിലും അകലം ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. 
(കോടതി വിധികൾ താഴെ കൊടുക്കുന്നു.) 

 

 


അദാനി ക്വാറി തൊട്ടടുത്ത പൊതു റോഡിൽ നിന്ന്  55 മീറ്റർ മാത്രം ദൂരത്തിലെന്ന്  സർക്കാർ സമ്മതിക്കുന്നു. 100 മീറ്റർ ദൂരത്തിനുള്ളിൽ 39 വീടുകൾ ഉണ്ട്.50 മീറ്ററിലധികം അകലത്തിലല്ല പാറക്കടവ് തോട് ഒഴുകുന്നത്. ചുരുക്കത്തിൽ വിഴിഞ്ഞം പദ്ധതിയുടെ പേരിലെ പുതിയ മല തുരക്കൽ ദേശീയ നിയമങ്ങളെയും കോടതികളെയും വെല്ലു വിളിച്ചു കൊണ്ടാണ് എന്നുറക്കെ വിളിച്ചു പറയുവാൻ കലഞ്ഞൂർ പഞ്ചായത്തിലെ ഏവരും ഒറ്റകെട്ടായി അണി നിരക്കണം.


തുടരും


നാളെ : സാധാ പാറ മുതലാളിയല്ല മിസ്റ്റർ. അദാനി !

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment