കലഞ്ഞൂരിലെ ഖനനം കടുത്ത പാരിസ്ഥിതിക ആഘാതം സ്യഷ്ടിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി




കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ വില്ലേജിൽ സർവേ നമ്പർ 341/6 ൽ ആരംബിഭിക്കുവാനായി അനുമതി തേടുന്ന കരിങ്കൽ ഖനന യൂണിറ്റിനെതിരെ വ്യാപകമായ പൊതുജന വികാരം ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധമായി കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ അവതരിപ്പിച്ച പ്രമേയങ്ങൾ ഭരണസമിതി ചർച്ച ചെയ്തു. നിലവിൽ പ്രവർത്തിച്ച് വരുന്ന 7 പാറക്വാറികൾക്കും 4 ക്രഷറുകൾക്കും പുറമേ പുതുതായി വലിയ ഖനന പദ്ധതികൾ ആരംഭിക്കുന്നത് കടുത്ത പാരിസ്ഥിതിക ആഘാതം സ്യഷ്ടിക്കുമെന്നും ഇത് കലഞ്ഞൂർ പോലെയൊരു ഗ്രാമത്തിന് താങ്ങാനാവുന്നതിനപ്പുറമാണെന്നും ഭരണസമിതി ആശങ്ക അറിയിച്ചു. 


ഇതു സംബന്ധമായ പൊതുജനങ്ങളുടെ ആശങ്ക ഭരണസമിതി ഏറ്റെടുക്കുമെന്ന് യോഗത്തിൽ തീരുമാനമായി. അദാനി ഗ്രൂപ്പ് നടത്തിയ പാരിസ്ഥിതിക പഠന റിപ്പോർട്ട് ഏകപക്ഷീയവും പൊതുജനാഭിപ്രായം തേടാതെയും സാങ്കേതിക പിഴവുകൾ നിറഞ്ഞതുമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. വിഴിഞ്ഞം പോർട്ടിനുള്ള പാറഖനനം സംബന്ധിച്ച വെർച്വല് പൊതു തെളിവെടുപ്പ് മാറ്റിവയ്ക്കണമെന്നും ഖനനത്തിന് വേണ്ടി നൽകിയിരിക്കുന്ന അനുമതികൾ റദ്ദ് ചെയ്യണമെന്നും യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. 


കോവിഡ് രോഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തെളിവെടുപ്പിനായി പൊതുജനങ്ങൾ ഹാജരാകുന്നതിനും ഏറെ വൈഷമ്യങ്ങൾ നേരിടുന്നുണ്ട്. ആയതിനാൽ ഇതു സംബന്ധമായി തെളിവെടുപ്പുകൾ അനശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന് ബഹു പത്തനംതിട്ട ജില്ലാ കളക്ടറോടും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment