കണ്ടങ്കാളിയിൽ കേന്ദ്രീകൃത പെട്രോളിയം സംഭരണ ശാല സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തമാകുന്നു   




കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളിയിലെ ജനങ്ങൾ എണ്ണ സംഭരണശാല വരുന്നതിനെതിരെ കഴിഞ്ഞ രണ്ട് വർഷമായി സമരത്തിലാണ്. തണ്ണീർത്തടം നികത്തിയാണ് HPCL, BPCL കമ്പനികളുടെ എണ്ണ സംഭരണശാല നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 7 കോടി ലിറ്റർ പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രാരംഭ സമയത്ത് സംഭരിക്കത്തക്ക വിധമുള്ള കേന്ദ്രീകൃത എണ്ണ സംഭരണശാലയാണ് ഇവിടം സ്ഥാപിക്കാൻ പോകുന്നത്.


നെൽവയൽ നികത്തൽ കണ്ടങ്കാളിയിൽ പെട്രോളിയം സംഭരണ ശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക

85 ഏക്കർ നെൽവയൽ ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക

ഭൂമി ഏറ്റെടുക്കൽ ഓഫീസ് അടച്ച് പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടക്കുന്നത്. 


100 ഏക്കറോളം വയലുകൾ ഇതിനായി നികത്തിയാണ് നിർദിഷ്ട സംഭരണ ശാല സ്ഥാപിക്കാനൊരുങ്ങുന്നത്. പെട്രോളിയം ഭാവിയുടെ ഇന്ധനമല്ലെന്ന വസ്‌തുത നിലനിൽക്കെയാണ് ഇത്രയും കൂടുതൽ നെൽവയൽ ഈ പദ്ധതിക്കായി നികത്താനൊരുങ്ങുന്നത്. നെൽവയലും കായലും ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുടെ ജീവനോപാധികൂടിയാണ് ഇതോടെ ഇല്ലാതാകുന്നത് എണ്ണ വസ്തുതയും നിലനിൽക്കുന്നു. പെരുമ്പ പുഴയും രാമപുരം പുഴയും കവ്വായി കായലിൽ പഠിക്കുന്നതിന് സമീപമാണ് ഈ വയലുകൾ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അതിര് പങ്കിടുന്നതാകട്ടെ കണ്ടൽകാടുകളും തണ്ണീർതടങ്ങളുമാണ്.


പദ്ധതി സ്ഥാപിച്ചാൽ വായു - ജലം മലിനീകരണം ഉണ്ടാകും. പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാകും. കമ്പനി തന്നെ തന്നെ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിൽ തന്നെ പറയുന്നതാണിത്. തൃശൂർ - മുതൽ കാസർഗോഡ് വരെ 7 ജില്ലകളിൽ ഔട്ട്ലെറ്റ് സ്ഥാപിച്ച് അവിടേക്ക് റോഡ് മാർഗം ഇന്ധന വിതരണം നടത്താനാണ് പയ്യന്നൂർ തലോത്ത് വയലിൽ സ്ഥാപിക്കുന്ന പദ്ധതിഎന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.


നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, ഖനന നിയമം, തീരദേശ പരിപാലന നിയമങ്ങൾ, ഗ്രീൻ ട്രൈബ്യൂനൽ അധികാരം എന്നിവയെല്ലാം അട്ടിമറിച്ചാണ് കമ്പനിക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒത്താശ ചെയ്യുന്നത്. ഇതിനെതിരായി കേരളത്തിലെ മുഴുവൻ ജനകീയ സമരങ്ങളുടെയും ചെറുത്ത് നിൽപ്പുകളുടെയും കൂട്ടായ്മ ഫെബ്രുവരി 16 , 17 തിയ്യതികളിൽ പയ്യന്നൂരിൽ സംഘടിക്കുന്നുണ്ട്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment