അനധികൃത ക്വാറിൾക്കെതിരെ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് നിയമ നടപടിക്കൊരുങ്ങുന്നു




കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ അനധികൃത കരിങ്കൽ ചെങ്കൽ ക്വാറികൾക്കെതിരെ അധികൃതർ കടുത്ത നടപടിക്കൊരുങ്ങുന്നു. റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7 അനധികൃത കരിങ്കൽ ക്വാറികൾ കണ്ണമംഗലം വില്ലേജിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പ്രവർത്തനം നിർത്തിവെപ്പിക്കണമെന്നും നിയമ നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് രജിസ്റ്റേർട് നോട്ടീസ് നൽകിയെങ്കിലും പലരും പ്രതികരിച്ചിട്ടില്ലെന്നറിയുന്നു.
 

25 ക്രഷർ യൂണിറ്റുകളും 13 കരിങ്കൽ ക്വാറികളുമാണ് ലൈസൻസോടെ പ്രവർത്തിക്കുന്നത്. കൂടാതെ അനവധി കരിങ്കൽ ക്വാറികൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ജിയോളജി വകുപ്പിൽ നിന്ന് അനുമതി വാങ്ങാതെ അനവധി കരിങ്കൽ ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി.


കണ്ണമംഗലം വില്ലേജിൽ രജിസ്റ്റർ പ്രകാരം 25 ക്രഷർ യൂണിറ്റുകളും 13 കരിങ്കൽ ക്വാറികളുമാണ് ലൈസൻസോടെ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ എല്ലാ അനധികൃത കരിങ്കൽ ചെങ്കൽ ക്വാറികളും പൂട്ടുന്നതിനും, ലൈസൻസുളള ക്വാറികളും ക്രഷറുകളും നിബന്ധനകൾക്ക് വിധേയമായി പൊതു ജനങ്ങൾക്ക് ശല്ല്യമുണ്ടാക്കാത്ത തരത്തിൽ ക്രമീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വിവരം ഇന്ന് മൈക്ക് അനൗൺസ്മെന്റ് നടത്തി പൊതു ജനങ്ങളെ അറിയിച്ചിട്ടുണ്ട്. തുടർന്ന് പഞ്ചായത്ത് റവന്യൂ, വകുപ്പുകൾ സംയുക്തമായി പോലീസ് സഹായത്തോടെ അനധികൃത യൂണിറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങളെ അറിയിക്കുന്ന പൊതു നോട്ടീസ് .

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവൻ അനധികൃത കരിങ്കൽ ക്വാറികളും ചെങ്കൽ ക്വാറികളും നിരോധിച്ചിട്ടുണ്ട്. അനധികൃത ക്വാറികളിലെ വാഹനങ്ങൾ, മെഷിനറികൾ,  എന്നിവ ഉടൻ പ്രാബല്യത്തിൽ നിന്നും നീക്കം ചെയ്യേണ്ടതും, അനധികൃത ക്വാറികൾ അടച്ചു പൂട്ടേണ്ടതുമാണ്. 


പരിശോധനക്കു പഞ്ചായത്ത് റവന്യൂ സംയുക്ത ടീം രൂപവത്കരിച്ചിട്ടുണ്ട്. സായുധ പോലീസ് സഹായത്തോടെയുള്ള കർശന പരിശോധ നടപടികൾ തുടരും. നിരോധനത്തിന് ശേഷവും അനധികൃത കരിങ്കൽ  ക്വാറി /ചെങ്കൽ ക്വാറി പ്രവർത്തനം ആരംഭിച്ചാൽ വാഹനങ്ങളും മെഷിനറിയും കസ്റ്റഡിയിൽ പിടിച്ചെടുക്കുന്നതും തുടർന്നുളള നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. 


പൊതുജനങ്ങൾക്ക് അനധികൃത ക്വാറികളെ  സംബന്ധിച്ചുളള വിവരങ്ങൾ ഈ Whatsapp No. 9895662300 നമ്പറിൽ അറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കുന്നതാണ്. പ്രകൃതിയെ സംരക്ഷിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു എന്ന് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment