കാ​പി​കോ റി​സോ​ര്‍​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ തുടങ്ങി




ആ​ല​പ്പു​ഴ: കാ​പി​കോ റി​സോ​ര്‍​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ആ​ദ്യ ന​ട​പ​ടി​യാ​യി പാ​രി​സ്ഥി​തി​ക ആ​ഘാ​ത​പ​ഠ​നം ന​ട​ത്താ​ന്‍ സ​മി​തി​യെ നി​യോ​ഗി​ക്കും. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ലു​ട​ന്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ച റി​സോ​ര്‍​ട്ട് പൊ​ളി​ക്കു​ന്ന​തി​ന്​ പ​ശ്ചാ​ത്ത​ല-​സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​പ​ടി തു​ട​ങ്ങി.


പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍​പെ​ടു​ന്ന നെ​ടി​യ​തു​രു​ത്തി​ല്‍ 24 ഏ​ക്ക​റി​ലാ​ണ് സ​പ്​​ത​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളോ​ടെ റി​സോ​ര്‍​ട്ട് പ​ണി​ത​ത്. ഇ​ത്​ പൊ​ളി​ച്ച്‌ ദ്വീ​പ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നാ​ണ് ജ​നു​വ​രി 10ന്​ ​സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യ​ത്. 54 വി​ല്ല​ക​ളും കോ​ണ്‍​ഫ​റ​ന്‍​സ്​ ഹാ​ളു​ക​ളു​മ​ട​ക്കം 72 കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. മ​ധ്യ​ഭാ​ഗ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ വ​ലി​യ തൂ​ണു​ക​ള്‍​ക്ക് 40 അ​ടി വ​രെ താ​ഴ്ച​യു​ണ്ട്. പൊളിക്കുമ്പോൾ ഉ​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തി​ക ആ​ഘാ​തം​കൂ​ടി പ​ഠി​ക്കാ​നാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​ത്.


പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​പ്പ​ക​ര്‍​പ്പ്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കൂ​വെ​ന്ന്​ റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. വി​ധി​പ്പ​ക​ര്‍​പ്പ്​ കി​ട്ടി​യ​താ​യി ക​ല​ക്ട​ര്‍ എം. ​അ​ഞ്​​ജ​ന​യും വ്യ​ക്​​ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്‌ റ​വ​ന്യൂ​മ​ന്ത്രി​യു​മാ​യി ക​ല​ക്​​ട​ര്‍ പ്രാ​രം​ഭ ച​ര്‍​ച്ച ന​ട​ത്തി.


മ​ര​ടി​ലെ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ള്‍ പൊ​ളി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ സ​ര്‍​ക്കാ​റി​ന്റെ മു​ന്നി​ലെ​ത്തു​ന്ന അ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി​യാ​ണി​ത്​. റി​സോ​ര്‍​ട്ട്​ ജ​ന​വാ​സ മേ​ഖ​ല​യി​ല​ല്ല എ​ന്ന​തി​നാ​ല്‍ പൊ​തു​വെ വെ​ല്ലു​വി​ളി​ക​ള്‍ കു​റ​വാ​ണ്.അ​തേ​സ​മ​യം, മ​ത്സ്യസമ്പത്ത്  അ​ട​ക്കം അ​തീ​വ​ ജൈ​വ പ​രി​സ്​​ഥി​തി മേ​ഖ​ല​യാ​യ വേമ്പനാട് കാ​യ​ലി​ല്‍ നി​ല​കൊ​ള്ളു​ന്ന റി​സോ​ര്‍​ട്ട്​ പൊ​ളി​ക്ക​ല്‍ അ​ത്ര​ക്ക്​ എ​ളു​പ്പ​മാ​ക​ണ​മെ​ന്നി​ല്ല.


റാം​സ​ര്‍ മേ​ഖ​ല​യി​ല്‍​പെ​ട്ട ഇ​വി​ടെ പ​രി​സ്​​ഥി​തി ശാ​സ്​​ത്ര​ജ്​​ഞ​രുടെ​യും മ​റ്റും എ​തി​ര്‍​പ്പ്​ വ​ക​വെ​ക്കാ​തെ എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ല്‍​പ​റ​ത്തി​യാ​ണ്​ റി​സോ​ര്‍​ട്ട്​ നി​ര്‍​മി​ച്ച​ത്​. അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌​ സാ​ധ്യ​മാ​ക്കി​യ ഈ ​നി​ര്‍​മി​തി​ക്കെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പ​രി​സ്​​ഥി​തി സ്​​നേ​ഹി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ന്റെ അ​ന്തി​മ വി​ജ​യ​മാ​യി​രു​ന്നു സു​പ്രീം​കോ​ട​തി വി​ധി. ഇ​ത്​ ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ ഈ ​കേ​ന്ദ്ര​ങ്ങ​ള്‍ നി​താ​ന്ത ജാ​ഗ്ര​ത​യോ​ടെ കാ​ത്തി​രി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment