പരിസ്ഥിതി വെബിനാർ പരമ്പരയുമായി കാസർഗോഡ് ജില്ലാ പരിസ്ഥിതി സമിതി 




കാസർഗോട് ജില്ലാ പരിസ്ഥിതി സമിതി പ്രകൃതി പഠന, സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഓൺലൈൻ പരിസ്ഥിതി വരെ സെമിനാറിന് തുടക്കമായി. ഒക്ടോബർ 2മുതൽ 8 വരെ വിവിധ വിഷയത്തിലാണ് സെമിനാർ. സീക്ക് ഡയരക്ടർ ടി.പി. പത്മനാഭൻ മാസ്റ്റർ ഇടനാടൻ കുന്നുകളുടെ പരിസ്ഥിതിക പ്രാധാന്യം' എന്ന വിഷയത്തിൽ സംസാരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. 3 ന് "കടലിനേയും കടലാമകളേയും കുറിച്ച് ഡോ. എ. ബിജുകുമാർ പ്രഭാഷണം നടത്തി,


ഇന്ന്, ഒക്ടോബർ 4 ന് 'ക്വാറികൾ ഉയർത്തുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതിക പ്രത്യാഘാതങ്ങളേക്കുറിച്ച് കെ എഫ് ആർ ഐ ശാസ്ത്രഞ്ജൻ ഡോ. ടി സജീവ് സംസാരിക്കും. https://meet.google.com/aay-exhv-zzr എന്ന ലിങ്ക് വഴി (കോപ്പി - പേസ്റ്റ്) എല്ലാവർക്കും പരിപാടി വീക്ഷിക്കാം.


5 ന് ഡോ. ഈ ഉണ്ണികൃഷ്ണൻ 'ഇടനാടൻ കുന്നുകൾ ഉത്തരകേരളത്തിന്റെ സാംസ്കാരിക ഭൂമിക' എന്ന വിഷയത്തിലും വെബിനാറിൽ പങ്കെടുത്ത് സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ പ്രമുഖ പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകരും, ക്വാറിവിരുദ്ധ സമരരംഗത്തുള്ളവരും അവരുടെ അനുഭവങ്ങളും ക്വാറി പ്രദേശങ്ങളിലെ ദുരന്തങ്ങളും വിവരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment