കാസർഗോഡ് വനത്തിൽ ഉരുൾപൊട്ടൽ; തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു




കാസർഗോഡ് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയന്ന് കൊണ്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കൊണ്ട് നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, കാര്യങ്കോട്, പാലാത്തടം, ചാത്തമത്ത്, ചെമ്മാക്കര, മുണ്ടേമാട് എന്നിവിടങ്ങളിലെ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പുഴയിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യം വരികയാണെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലവെള്ളപ്പാച്ചലിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കില്‍ ചൈത്രവാഹിനി പുഴയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ പ്രവചനത്തെ തുടര്‍ന്ന് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളില്‍ 40 മുതല്‍ 55 വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.


സംസ്ഥാനത്ത് പലഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. കാസര്‍കോട് ജില്ലയുടെ ചില മേഖലകളില്‍ ശക്തമായ കാറ്റിലും ഇടിമിന്നലിലും വൈദ്യുതിബന്ധം തടസപ്പെട്ടു. തുഷാരഗിരി പോത്തുണ്ടിയിലെ താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തൃശ്ശൂരില്‍ അതിരപ്പിള്ളി, മലക്കപ്പാറ മേഖലയില്‍ കനത്തമഴ തുടരുന്നതിനാല്‍ ചാലക്കുടി അതിരപ്പിള്ളി പാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment