കാവേരി മരിക്കുന്നു അപ്പോഴും പശ്ചിമ ഘട്ടത്തെ വെട്ടിനിരത്തുകയാണ്




പശ്ചിമഘട്ടം നേരിടുന്ന കഴിഞ്ഞ 17 വര്‍ഷത്തെ തകര്‍ച്ചയെ പറ്റി Global Forest Watch  നടത്തിയ പഠനത്തില്‍ 20000 ഹെക്റ്റര്‍ വനം നഷ്ടപെട്ടതായി കണ്ടെത്തി. അതില്‍ 10000 ഹെക്റ്റര്‍ വനങ്ങള്‍ നശിച്ചതും കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കര്‍ണാടകത്തിലെ 4 ജില്ലകളില്‍ നിന്നുമാണ്. (ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കൊടക്, ഉടുപ്പി ) കാവേരിയുടെ ഉത്ഭവ സ്ഥലങ്ങള്‍ ഉള്‍പെടുന്ന പ്രദേശത്തിന്‍റെ നശീകരണം 10 കോടി ആളുകളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തി.


2 ലക്ഷം ടന്‍ കാര്‍ബണ്‍ അന്തരീഷത്തില്‍ കൂടുതല്‍ എത്തുവാന്‍ അവസരം ഉണ്ടാക്കി. പശ്ചിമ ഘട്ടത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കെട്ടിട നിര്‍മ്മാണം കാടുകളുടെ നാശത്തിനും ഒപ്പം കുന്നുകളും ചതുപ്പ് നിലങ്ങളും നശിക്കുവാനും അവസരം ഒരുക്കുകയാണ്. കാവേരിയുടെ തീരങ്ങള്‍ വരണ്ടുണങ്ങി. കൃഷിയും മനുഷ്യ ജീവിതവും ബുദ്ധി മുട്ടിലായിരിക്കെ, പശ്ചിമഘട്ടത്തിന്‍റെ അവശേഷിക്കുന്ന കാടുകളും നശിക്കുമ്പോള്‍ പരിഹാരം കാണുവാൻ ബന്ധപ്പെട്ടവർ മടിച്ചു നിൽക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment