10 വർഷം കൊണ്ട് 10 കോടി തണലും 50000 കോടി രൂപയും: കേരള ബജറ്റിന്റെ പ്രകൃതി സ്നേഹം അവസാനിക്കുന്നില്ല




2020/21 കേരള ബജറ്റിലെ (70 ആം നമ്പർ മുതൽ) നമ്മൾ നമുക്കായി എന്നു തുടങ്ങുന്ന ഭാഗം തൊട്ട്  പരിസ്ഥിതി വിഷയങ്ങളെ പരാമർശിക്കുന്നു.


ജനകീയ അസൂത്രണത്തിെന്റ 25 ആം വർഷത്തിൽ മറ്റാെരു ജനകീയ യജ്ഞത്തിന് കേരളം സാക്ഷ്യം വഹിക്കാൻ പോവുകയാണ്.കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്ത പ്രതിരാേധത്തിന് സമ്രഗമായ പ്രാദേശിക പദ്ധതികൾ രൂപെപ്പടുത്തും എന്ന് പുതിയ ബജറ്റ്  പറയുന്നു. 


നദി പുനരുജ്ജീവനം 

 


71) സർ, പാലക്കാട് ജില്ലാ സ്കൂൾ യുവജനാേത്സവത്തിൽ ഒറ്റപ്പാലം വാണിയംകുളം സ്കൂളിലെ ത്വാഹിത ഷിർ രചിച്ച കവിതയിലെ വരികൾ സഭയുടെ ശ്രദ്ധയിൽ    പ്പടുത്തുന്നു. മരം , പുഴ , കാറ്റ്  ചിതലരിച്ച് നശിച്ചു പോയ വാക്കുകൾ...


72) കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച നദി പുനരുജ്ജീവന പദ്ധതികൾ ഹരിത മിഷൻ  ഏറ്റെടുത്ത് മുന്നാേട്ട് കൊണ്ടുപാേയിട്ടുണ്ട്.ഇതിന്റെ ഉജ്ജ്വലമായ മാതൃകയാണ്  കോട്ടയത്തെ മീനച്ചിലാർ പദ്ധതി. 1450 കിലാേമീറ്റർ തോടുകളും പുഴകളും ഇതിനകം  വൃത്തിയാക്കി.അടഞ്ഞു പാേയ പല നീരാെഴുക്കുകളും തുറന്നു. 4000 ഏക്കർ  തരിശ്ശിൽ കൃഷിയിറക്കി.കൈയ്യേറിയ 20 ഏക്കർ ഭൂമി തിരിച്ചു പിടിച്ചു.നൂതനമായ ജല ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഹരിത മിഷന്റെ ആഭിമുഖ്യത്തിൽ  2 Km വീതിയുള്ള 2000 Km തോടുകൾ ശുചീകരിച്ചു. സംസ്ഥാനത്തെ മൊത്തം തോടുകളുടെ നീളം 82000 km.ഇതിൽ 50000 Km തോടുകൾ 2020-21 അവസാനിക്കും മുമ്പ് ശുചീകരിക്കും.  


കേന്ദീകൃതമായ സെപ്റ്റേജ് പ്ലാന്റുകൾ അനിവാര്യമാണ്. ഇന്നു കേരളത്തിലെ കക്കൂസ് മാലിന്യാവശിഷ്ടം ഏതാണ്ട്  പൂർണ്ണമായും ജലാശയങ്ങളിലേയ്ക്കാണ്  ഒഴുകുന്നത്.ഇതിനു വിരാമമിടണം.


തൊഴിലുറപ്പ് പദ്ധതി ഉപയാേഗപ്പെടുത്തി കിണറുകളുടെ റീചാർജ്ജിഗും കുളങ്ങളുടെ നവീകരണവും വിപുലമായി ഏറ്റെടുക്കും. 2020-21ൽ 50000  കിണറുകൾ റീചാർജ്ജ്  ചെയ്യും. 25000 കുളങ്ങൾ നവീകരിക്കുകയാേ പുതിയതായി  നിർമ്മിക്കുകയോ ചെയ്യും.

 


പ്രതി വർഷം ഒരു കാേടി ഫലവൃക്ഷ തൈകൾ  വീതം നടുന്നതിനുള്ള ദശവത്സര പദ്ധതി.ഇതിനായി പ്രതി വർഷ ചെലവ് 54 കോടി രൂപ.10 വർഷം കൊണ്ട്
50000 കോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്ത്  സൃഷ്ടിക്കും.


വയനാടിനായി 


കാപ്പി  ബ്രാൻഡ്  ചെയ്യുന്നതിന്  കാർബൺ  ന്യൂട്രൽ പദ്ധതി വയനാടിനെ സഹായിക്കും. ഇപ്പാേൾ കാർബൺ എമിഷൻ 15ലക്ഷം ടണ്ണാണ്.ഇതിൽ13 ലക്ഷം  ടൺ കാർബൺ ആഗിരണം ചെയ്യാൻ നിലവിലുള്ള മരങ്ങൾക്ക് കഴിയും 60000 ടൺ കാർബൺ എമിഷൻ പഞ്ചായത്തുതല പദ്ധതികളിലൂടെ കുറയ്ക്കും.ബാക്കി  കാർബൺ ആഗിരണം ചെയ്യുന്നതിന് 6500 ഹെക്ടർ ഭൂമിയിൽ മുളയും 70 ലക്ഷം  മരങ്ങളും നട്ടുപിടിപ്പിക്കും.

 


Economic review ൽ സംസ്ഥാനത്തെ കാടുകളുടെ വിസ്തൃതി 850. ച.കിമീറ്റർ വനം വർദ്ധിച്ചു എന്ന് വിശദമാക്കുന്നു.


വയനാടിനെയും ഇടുക്കിയേയും കുട്ടനാടിനെയും പ്രത്യേകം പരിഗണിക്കുവാൻ ഇഷ്ട്ടപെട്ട ബജറ്റ് ഇതേ ഉറപ്പുകൾ തന്നെ 2019/20 ലും നൽകിയിരുന്നു.വലിയ വ്യത്യാസമില്ലാതെ അതേ  ഉറപ്പുകൾ ഇവിടെ ആവർത്തിക്കുന്നു. വയനാടിന്റെ കാപ്പിയെയും വയനാടിനെ തന്നെയും 100 % പരിസ്ഥിതി സൗഹൃദമാക്കുമെന്ന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ, ജില്ലയിലെ അനധികൃത നിർമ്മാണത്തെ പറ്റി നിശബ്ദത തുടരുകയാണ്.ലോകത്തെ അത്യപൂർവ്വ കാർഷിക  Hot Spot കളിൽ ഒന്നായ വയനാട് സംരക്ഷിക്കപ്പെടണമെങ്കിൽ പശ്ചിമ ഘട്ടത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണം എന്ന് കേരള സർക്കാരിന് വ്യക്തമായി അറിവുള്ള കാര്യമാണ്. പശ്ചിമഘട്ടത്തിലെ വികസന നായകരുടെ സ്വപ്നങ്ങളെ വേദനിപ്പിക്കുന്ന പരിപാടികൾക്ക് സർക്കാർ ഉണ്ടാകില്ല എന്ന് ബന്ധപെട്ടവരുമായി ധാരണ നൽകുകയും എന്നാൽ സുസ്തിര വികസനത്തെ പറ്റി വാചാലമാകുവാൻ ഞങ്ങളുണ്ട് എന്ന് ധനമന്ത്രി  അടിവരയിടുകയും ചെയ്യുന്നു.(?)


10 കോടി മരം 10 വർഷം കൊണ്ട് നട്ടാൽ 10 വർഷം കൊണ്ട് 50000 കോടി ഖജനാവ വിന് ലഭിക്കും എന്ന ഒറ്റകണക്കു മാത്രം മതി കേരള ബജറ്റിന്റെ വിജയഗാഥകൾ  തിരിച്ചറിയുവാൻ.


2018ലെയും 19ലെയും വെള്ളപ്പൊക്കം ഉണ്ടാക്കിയ 500 ലധികം പേരുടെ മരണം, ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു മാഞ്ഞു പോയ മലപ്പുറത്തെയും വയനാട്ടിലെയും രണ്ടു ഗ്രാമങ്ങൾ. ഇന്നും ശവ ശരീരങ്ങൾ കണ്ടെത്താൻ കഴിയാത്ത ദുരവസ്ഥ നമ്മുടെ മന്ത്രിസഭയെ ഒട്ടും ആകുലപ്പെടുത്തുന്നില്ല. 


രണ്ടു വർഷത്തിനിടയിൽ പേമാരിയിലൂടെ ഉണ്ടായ 50000 കോടി രൂപയുടെ നഷ്ട്ടം നികത്തുവാൻ കേരളത്തിന് ശേഷി ഇല്ല എന്ന് കഴിഞ്ഞ വർഷത്തെ ബജറ്റ് പദ്ധതിയുടെ താളം തെറ്റൽ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.ബജറ്റിൽ 10 കോടി വൃക്ഷം നട്ട് 50000 കോടി രൂപ കണ്ടെത്തൽ തുടങ്ങിയ പ്രഖ്യാപനം മുതൽ വയനാടിനെ കാർബൺ രഹിത ജില്ലയാക്കുവാൻ 6000 ഹെക്ടർ ഭൂമിയിൽ മുളയും 70 ലക്ഷം മരങ്ങളും വെച്ചുപിടിപ്പിക്കും എന്നീ വാഗ്ദാനങ്ങൾക്ക് യാഥാർത്ഥ്യവുമായി എന്തു ബന്ധമാണ് ഉള്ളത് ?

 


പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെ പറ്റി മൗനം തുടരുന്ന സർക്കാർ, 
വൻകിടക്കാരിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കുവാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി യിട്ടുണ്ട്. ഭൂമിയുടെ ഡേറ്റാ ബാങ്ക് വിഷയത്തിൽ 18 മാസത്തിനകം പദ്ധതി നടപ്പിൽ വരുത്തുമെന്നു പറഞ്ഞവർ, വിഷയത്തിൽ എന്നു പരിസമാപ്തി ഉണ്ടാകും എന്നു പറയാത്തത് ഭൂമി കച്ചവടക്കാരെ രക്ഷിക്കുവാനാണ്. 


കഴിഞ്ഞ വർഷം പാറ ഖനനത്തിലൂടെ165 .9 കോടി രൂപ മാത്രമാണ് ഖജനാവിൽ എത്തിയത്.തൊഴിൽ അവസരമാകട്ടെ 0.2% വും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കുവാൻ അഞ്ചാം ബജറ്റിലും തയ്യാറല്ല എന്ന് ധനമന്ത്രി വ്യക്തമാക്കി.പ്രസ്തുത രംഗത്തെ മാഫിയ വൽക്കരണം വ്യത്യസ്ഥ രൂപത്തിലുള്ള  സാമൂഹിക, സാമ്പത്തിക ദുരന്തങ്ങളാണ് നാടിന് നൽകി വരുന്നത് .


കണ്ടൽകാടുകൾ വെച്ചുപിടിപ്പിക്കുന്നതിനെ പറ്റി രണ്ടു ബജറ്റുകളിൽ നടത്തിയ പരാമർശങ്ങൾക്കപ്പുറം തീരദേശത്ത് പ്രത്യേകിച്ചൊന്നും നടന്നില്ല.കടലാക്രമണങ്ങൾ രൂക്ഷമാകുമ്പോഴും അനധികൃത നിർമ്മാണ ശ്രുംഖലകൾ പൊളിച്ചുനീക്കുവാൻ വേണ്ട പിൻതുണയും അതിനാവശ്യമായ ഫണ്ടും ഈ ബജറ്റിൽ പരിഗണിച്ചിട്ടില്ല. മരടിനെ ഓർമ്മിപ്പിക്കും വിധം സംസ്ഥാനത്ത് 12000 കെട്ടിടങ്ങൾ പൊളിച്ചടുക്കുവാനുണ്ടെന്ന യാഥാർത്ഥ്യത്തെ കണ്ടില്ല എന്നു നടിക്കുന്ന ബജറ്റ്  പരിസ്ഥിതി വിഷയത്തിലെ സർക്കാരിന്റെ ഇരട്ടത്താപ്പിനുള്ള സാക്ഷി പത്രമാണ്.


10 കോടി മരം നട്ട്  ,കേരളത്തെ പച്ചപുതപ്പിച്ച്, പത്താം വർഷം 50000 കോടി രൂപ കണ്ടെത്താമെന്ന ബജറ്റു പ്രസംഗത്തിൽ പറയുമ്പോൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ നട്ട 5 കോടി മരങ്ങളെ പറ്റി ഒരു വാക്കെങ്കിലും ഓർക്കുവാൻ ബഹു.മന്ത്രി തയ്യാറാകണമായിരുന്നു. 


കേന്ദ്ര ബജറ്റിൽ പ്രകൃതി സംരക്ഷണത്തിനായി മാറ്റി വെക്കേണ്ടിയിരുന്ന 3.8 ലക്ഷം കോടി(GDP യുടെ 2%) ക്കു പകരം 4400 കോടി രൂപ മാത്രമാണ് വകകൊള്ളിച്ചത്. രാഷട്രീയമായി മാറി ചിന്തിക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ , പശ്ചിമ ഘട്ടത്തെ മറന്ന്, ഖന മാഫിയകളെ തൊടാതെ, തീരദേശ കൈയ്യേറ്റത്തെ തമസ്ക്കരിച്ച്, ഭൂമിയുടെ ഡേറ്റാ ബാങ്ക് നിർമ്മാണത്തെ കൈ ഒഴിഞ്ഞ്, സംസ്ഥാനത്തെ കാർബൺ രഹിത കേരളമാക്കുവാനുള്ള തിരക്കിലാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment