തീരദേശത്തിന് പരിഗണന നൽകി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ്




തീരദേശത്തിന് പ്രത്യക പദ്ദതികൾ അവതരിപ്പിച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലാണ് പരിസ്ഥിതിയെ അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. തീരദേശത്ത്​ അടിസ്​ഥാന സൗകര്യ വികസനത്തിനും തീര സംരക്ഷണത്തിനും 5300 കോടി ചെലവുവരും. ആദ്യഘട്ടമായി 1500 കോടി കിഫ്​ബി നൽകും. അടുത്ത കാലവർഷത്തിന്​ മുമ്പ്​ ഇതിന്‍റെ ഗുണഫലം ലഭ്യമാക്കും. നാലുവർഷം കൊണ്ട്​ പദ്ധതി പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കും.


നദീസംരക്ഷണത്തിന്​ പാക്കേജ്​ പ്രഖ്യാപിച്ചു. ജലാശയങ്ങൾ സംരക്ഷിക്കുന്നതിനാണ്​ പദ്ധതി. അണക്കെട്ടുകളിലെ മണൽ നീക്കം ചെയ്യാൻ പദ്ധതി നടപ്പാക്കും. കനാലുകൾ സംരക്ഷിക്കും. കണ്ടൽക്കാടുകൾ സംരക്ഷിക്കും. നദികൾ ആഴം കൂട്ടും. തടാകങ്ങളിലെയും കനലുകളിലെയും മണ്ണ് നീക്കം ചെയ്യും. 500 കോടി രൂപ ഇതിന് മാത്രം ചെലവ് വരും. ഇതിനായി 50 കോടി രൂപ മാറ്റിവെച്ചു.

‘രൂക്ഷമായ കടലേറ്റവും കലാക്രമണവും തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കി. ഇവ പരിഹരിക്കുന്നതിന് പരമ്പരാഗത മാർഗങ്ങളുമായി മുന്നോട്ട് പോകാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കിക്കൊണ്ട് ദീർകാല പരിഹാര പദ്ധതി ആവിഷ്‌കരിക്കേണ്ടകതുണ്ട്' -  ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു. 


തീരദേശ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, തീരദേശ വികസനം എന്നീ രണ്ട് ഘടകങ്ങൾ ആണ് തീരദേശത്തിനായുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടൽഭിത്തി സംരക്ഷണത്തിൽ പ്രത്യേക പഠനങ്ങൾ നടത്തിയാകും പദ്ധതികൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment