പകുതി പോലും വെള്ളമില്ലാതെ സംസ്ഥാനത്തെ അണക്കെട്ടുകൾ




മൂന്ന് ദിവസത്തിന് ശേഷം മഴ വീണ്ടും കുറഞ്ഞതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളംമാത്രം. സാധാരണഗതിയില്‍ 60 മുതല്‍ 90 ശതമാനം വെള്ളമുണ്ടാവുന്ന സമയമാണിത്. മണ്‍സൂണ്‍ ദുര്‍ബലമായതാണ് അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയാന്‍ കാരണം. മഴ ശക്തമായില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്കും വൈദ്യുതിക്ഷാമത്തിലേക്കും നീങ്ങും.


പ്രധാന അണക്കെട്ടുകളില്‍ ഒന്നില്‍പ്പോലും 50 ശതമാനത്തിനുമുകളില്‍ വെള്ളമില്ല. കഴിഞ്ഞ വര്‍ഷം ഈ സമയം അണക്കെട്ടുകളിലെ ജലനിരപ്പ് 60 ശതമാനമായിരുന്നു. 2018 ജൂലായ് 25-ന് അണക്കെട്ടുകളില്‍ 1824 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. നിലവില്‍ 800 ദശലക്ഷം യൂണിറ്റിനുള്ള വെള്ളംമാത്രമേയുള്ളൂ. ഓഗസ്റ്റ് ആദ്യം മഴ ശക്തമാകുമെന്ന പ്രവചനമുണ്ടെങ്കിലും മഴക്കുറവ് നികത്താന്‍ പര്യാപ്തമാവുമോ എന്നതില്‍ സംശയമുണ്ട്. ഇതുവരെ 27 ശതമാനമാണ് മഴക്കുറവ്.


പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് (ശതമാനത്തില്‍)

ഇടുക്കി 20

ഇടമലയാര്‍ 18

കക്കാട് 18

പമ്പ 17

കക്കി 16.5

പെരിങ്ങല്‍ക്കുത്ത് 62

ലോവര്‍പെരിയാര്‍ 55

കുറ്റ്യാടി 49

നേര്യമംഗലം 45

തരിയോട് 36

പൊന്‍മുടി 27

ഷോളയാര്‍ 24

കുണ്ടള 16

മാട്ടുപ്പെട്ടി 10

ആനയിറങ്ങല്‍ 4


മഴക്കുറവ് ജില്ലതിരിച്ച്‌ (ശതമാനം)

വയനാട് 52

ഇടുക്കി 42

പത്തനംതിട്ട 34

തൃശ്ശൂര്‍ 34

കൊല്ലം 32

മലപ്പുറം 28

പാലക്കാട് 26

എറണാകുളം 25

ആലപ്പുഴ 24

തിരുവനന്തപുരം 19

കോട്ടയം 18

കണ്ണൂര്‍ 12

കാസര്‍കോട് 11

കോഴിക്കോട് 7

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment