കുപ്പത്തൊട്ടിലാകുന്ന നഗരങ്ങളും അഴുക്ക് നിറഞ്ഞ കുടിവെള്ളവും 




തിരുവനന്തപുരം നഗരത്തിൽ  ലഭിക്കുന്ന പെപ്പു വെള്ളത്തിന്റെ നിലവാരം ഏറെ മോശമാണെന്ന റിപ്പോർട്ടിനെ തള്ളിപ്പറയുവാൻ  സംസ്ഥാന ജല അതോറിട്ടി ഇതുവരെയും തയ്യാറായിട്ടില്ല. നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര ജല സംഭരണിയുടെ അവസ്ഥയെ പറ്റി അറിയാവുന്നവർ അത്തരം റിപ്പോർട്ടുകളെ സ്വാഗതം ചെയ്യുവാനാണ് ഇഷ്ടപ്പെടുക. ജലസ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയും രാസ പദാർത്ഥങ്ങളും അടങ്ങിയിട്ടുള്ളതിനാൽ അനാരോഗ്യകരമായ ടാപ്പ് വെള്ളം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി കുറേക്കൂടി പഠന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ജനങ്ങളുടെ ഉൽകണ്ഠ വളരു വാനുള്ള സാധ്യത കൂടുതലാകും. ഈ വാർത്തയോടൊപ്പം ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിതറി കിടക്കുന്ന തീരങ്ങളായി കേരളത്തിന്റെ ബീച്ചുകളെ അടയാളപ്പെടുത്തി എന്ന കണ്ടെത്തൽ സംസ്ഥാന വിനോദ സഞ്ചാര മേഖലക്കും  കേരളീയന്റെ സുചിത്യ ബോധത്തിനെതിരായും ഉള്ള തിരിച്ചടിയായി വിലയിരുത്താം. ഈ വസ്തുതകൾ പുറത്തു കൊണ്ടുവന്നത് National Centre for Coastal Research എന്ന കേന്ദ്ര  സംഘമാണ്.


ഗുജറാത്ത് തീരം മുതൽ കൽക്കത്ത വരെയുള്ള 11 സംസ്ഥാനങ്ങളിലും ആൻഡമൻ നിക്കോബാർ ദ്വീപിലും സ്ഥിതി ചെയ്യുന്ന 34 ബീച്ചുകളിൽ , 6984 വാളന്റിർമാരുടെ സഹായത്താൽ, 2 മണിക്കൂർ നടത്തിയ കുപ്പവാരലിലൂടെ 35 ടൺ മാലിന്യങ്ങൾ കണ്ടെത്തി. കേരളത്തിന്റെ 5 ബീച്ചുകളിൽ (കണ്ണൂരിലുള്ള മുഴുപ്പിലങ്ങാട്, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കഴക്കൂട്ടം പെരുമാതുറ ബീച്ച്) ഇവിടങ്ങളിൽ നിന്നുമായി 9.5 ടൺ വിവിധ തരം പാഴ് വ്സ്തുക്കൾ പറക്കി എടുത്തു. തമിഴ്നാട്ടിലെ 7 ബീച്ചുകളിൽ 6.8 ടൺ വലിച്ചെറിഞ്ഞ വസ്തുക്കൾ എടുത്തു മാറ്റി. ഏറ്റവും കുറവു മാലിന്യങ്ങൾ ഒഡിസയിൽ നിന്നുമാണ് കിട്ടിയത്. (4 ബീച്ചുകളിൽ നിന്നും 478 kg) കോഴിക്കോട് ബീച്ച്മായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നത് 12 ആഴ്ച്ചക്കിടയിൽ 55,000 kg മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടി വന്നു എന്നാണ്. 


മാലിന്യങ്ങളിൽ 70% വരെ സംഭാവന ചെയ്യുന്നത് ടൂറിസവും ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ്.മത്സ്യ ബന്ധനത്തിലൂടെ 20%ത്തിലധികം മാലിന്യവൽക്കരണങ്ങൾ നടക്കുന്നു.പ്ലാസ്റ്റിക്കുകളുടെ പങ്ക് 40% വും ജൈവ മാലിന്യങ്ങൾ 28%വും വരും.


രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ടൂറിസ കേന്ദ്രമായ കേരളത്തിലെ (ഗോവ കഴിഞ്ഞാൽ) കടൽ തീരങ്ങൾ രാജ്യത്തെ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ നിറഞ്ഞ  ടൂറിസ്റ്റ് കേന്ദ്രങ്ങളാണെന്ന വസ്തുത സംസ്ഥാന ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. ഒപ്പം കേരളീയരുടെ വൃത്തിയെ പറ്റിയുള്ള അവകാശ വാദങ്ങൾ പാെള്ളയാണെന്ന്  ബോധ്യപ്പെടുവാൻ മറ്റുള്ളവർക്ക് ഇവ അവസരം ഒരുങ്ങുന്നു.


സാമ്പത്തിക രംഗത്ത് 35000 കോടി രൂപയുടെ വരുമാനവും മൂന്നര കോടി വിനോദ സഞ്ചാരികളെ പ്രതിവർഷം പ്രതീക്ഷിക്കുന്നതുമായ കേരളത്തിന്റെ തീരപ്രദേശങ്ങൾ കുപ്പതൊട്ടിലും നഗരങ്ങളിലെ കുടിവെള്ളം അഴുക്കു നിറഞ്ഞതുമാണെന്ന വാർത്തയിൽ നമ്മുടെ ഭരണാധിപന്മാർ ആകുലപ്പെട്ടിരുന്നു എങ്കിൽ ...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment