കാട്ടുതീ തടയുന്നതിനായുള്ള നടപടികള്‍ തുടങ്ങി




റാ​ണി​പു​രം വ​ന​മേ​ഖ​ല​ക​ളി​ലും പു​ല്‍​മേ​ട്ടി​ലും ഉണ്ടാകാവുന്ന കാട്ടുതീ തടയുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. വേനല്‍കാലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കാട്ടുതീ ഉണ്ടാകാന്‍ ഉള്ള സാധ്യത കണക്കിലെടുത്താണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ബ​യോ​മാ​സ് മാ​നേ​ജ്മെ​ന്‍റ് പ്ര​വൃ​ത്തി​ക​ള്‍ ആണ് വനംവകുപ്പ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

 


വേനലില്‍ തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ പു​ല്ലും കു​റ്റി​ച്ചെ​ടി​ക​ളും നേരത്തെ പറിച്ച്‌ കളയുന്ന പ്രക്രീയ ആണ് ബ​യോ​മാ​സ് മാ​നേ​ജ്മെ​ന്‍റ്. കാ​ട്ടു​തീ​യും നാ​യാ​ട്ടും ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്താനാണ് ഇത്തവണ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്ര​ക്കിം​ഗ് റാ​ണി​പു​ര​ത്ത് ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം ആരംഭിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment